Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത് സർക്കാരിന്റെ അവസാന വർഷത്തിൽ പണമുണ്ടാക്കാൻ അഴിമതി ലക്ഷ്യമിട്ട്; പരിസ്ഥിതിക്കും മനുഷ്യന്റെയും ജൈവ വൈവിധ്യത്തിന്റെയും നിലനിൽപ്പിനും ഭീഷണിയായ പദ്ധതിയെ എതിർക്കുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ  

അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത് സർക്കാരിന്റെ അവസാന വർഷത്തിൽ പണമുണ്ടാക്കാൻ അഴിമതി ലക്ഷ്യമിട്ട്; പരിസ്ഥിതിക്കും മനുഷ്യന്റെയും ജൈവ വൈവിധ്യത്തിന്റെയും നിലനിൽപ്പിനും ഭീഷണിയായ പദ്ധതിയെ എതിർക്കുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ   

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരിസ്ഥിതിക്കും മനുഷ്യന്റെയും ജൈവ വൈവിധ്യത്തിന്റെയും നിലനിൽപ്പിനും ഭീഷണിയായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത് സർക്കാരിന്റെ അവസാന വർഷത്തിൽ പണമുണ്ടാക്കാൻ അഴിമതി ലക്ഷ്യമിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ ഭൂതം വിട്ടു പോയിട്ടില്ല. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങിയിരുന്നു. കൊറോണ രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് പദ്ധതിക്ക് അനുമതി നൽകിയത് അഴിമതിക്കാണെന്ന് വ്യക്തം. വനാവകാശ നിയമമുൾപ്പടെ ലംഘിച്ചുകൊണ്ടാണ് സർക്കാരിന്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.

അതിരപ്പള്ളി വനമേഖല അപൂർവ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളും ഒക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പള്ളി വനമേഖലയിലുണ്ട്. പുഴയെ തടഞ്ഞ് നിർത്തി ജലവൈദ്യുതി പദ്ധതി ആരംഭിക്കുന്നതോടെ ഏക്കർ കണക്കിന് വനമേഖല നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും. അപൂർവങ്ങളായ ജീവി വർഗ്ഗങ്ങളും ജൈവ വൈവിധ്യവും നശിക്കും. പരിസ്ഥിതിക്ക് വലിയ ആഘാതമാകും ഇതുമൂലം ഉണ്ടാകുകയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രളയമായും മറ്റ് പ്രകൃതിദുരന്തങ്ങളായും നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അതിൽ നിന്നൊന്നും പാഠം പഠിക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ അതിരപ്പള്ളിയല്ല മാർഗ്ഗം. അതിന് മറ്റ് വഴികൾ ഉപയോഗിക്കണം. അതിരപ്പള്ളി പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും വിദഗ്ധ നിഗമനങ്ങൾ നമുക്ക് മുന്നിലുണ്ട്. ഗൂഢ ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ നീക്കം കേരള ജനത അംഗീകരിക്കില്ല. പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP