Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം ജനസംഖ്യ അനുപാതമായിട്ടാണെങ്കിൽ ക്രൈസ്തവ സമൂഹത്തിന് 48 ശതമാനം അവകാശപ്പെട്ടത്; അനുവദിക്കുന്നത് 20 ശതമാനവും: ശബരിമല വിഷയത്തിൽ ഹിന്ദു സംഘടനകളുടെ യോഗം വിളിക്കാത്ത രമേശ് ചെന്നിത്തല പൗരത്വ ഭേദഗതിയിൽ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് പ്രീണനരാഷ്ട്രീവും മുഖ്യമന്ത്രി പദം സ്വപ്നം കണ്ടും; സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യൻ, ഹിന്ദു വിരുദ്ധ സമീപനമാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്

സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം ജനസംഖ്യ അനുപാതമായിട്ടാണെങ്കിൽ ക്രൈസ്തവ സമൂഹത്തിന് 48 ശതമാനം അവകാശപ്പെട്ടത്; അനുവദിക്കുന്നത് 20 ശതമാനവും: ശബരിമല വിഷയത്തിൽ ഹിന്ദു സംഘടനകളുടെ യോഗം വിളിക്കാത്ത രമേശ് ചെന്നിത്തല പൗരത്വ ഭേദഗതിയിൽ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് പ്രീണനരാഷ്ട്രീവും മുഖ്യമന്ത്രി പദം സ്വപ്നം കണ്ടും; സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യൻ, ഹിന്ദു വിരുദ്ധ സമീപനമാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യൻ, ഹിന്ദു വിരുദ്ധ സമീപനമാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു സമൂഹത്തോടും ക്രൈസ്തവ സമൂഹത്തോടും ഭരണപക്ഷവും പ്രതിപക്ഷവും വിവേചനം കാണിക്കുകയാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുമാണ്. ഇത് മതവിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം ജനസംഖ്യ അനുപാതമായിട്ടാണെങ്കിൽ ക്രൈസ്തവ സമൂഹത്തിന് 48 ശതമാനം അവകാശപ്പെട്ടതാണ്. എന്നാൽ അനുവദിക്കുന്നത് 20 ശതമാനം മാത്രമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ പിഎംജിവികെ സംസ്ഥാനത്ത് 12 ജില്ലകളിൽ നടപ്പാക്കുന്നു. ഇതിന്റെ മേൽനോട്ടസമിതിയിൽ ന്യൂനപക്ഷങ്ങൾ വേണമെന്നാണ് കേന്ദ്രനിർദ്ദേശം.

എന്നാൽ പകുതിയിലേറെ ജില്ലകളിലെ സമിതിയിലും മുസ്ലിം വിഭാഗംമാത്രമേയുള്ളു. ന്യൂനപക്ഷ ക്ഷേമത്തിനായ കേന്ദ്രസർക്കാരിന്റെ പതിനഞ്ചിന കർമ്മപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. ഈ പദ്ധതിയുടെ മേൽനോട്ടസമിതി എല്ലാ ജില്ലകളിലും രൂപീകരിക്കണമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗത്തിനും പരിഗണന നൽകണമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. എന്നാൽ ഏഴ് ജില്ലാ മേൽനോട്ടസമിതിയിൽ മുസ്ലിം വിഭാഗംമമാത്രമേയുള്ളു. ഒരു ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളെപ്പോലും സമിതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇത് മത വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

1959ൽ അന്നത്തെ കേരളമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരി സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ സംസ്ഥാനത്തെ ക്രൈസ്തവർ ന്യൂനപക്ഷങ്ങൾ അല്ലെന്നാണ്. അതിൽ പിണറായി ഉറച്ചുനിൽക്കുന്നതായി വേണം സർക്കാരിന്റെ നിലപാടിൽ നിന്നും വ്യക്തമാകുന്നത്. ഹിന്ദുസമൂഹവും, ക്രൈസ്തവ സമൂഹവും നേരിടുന്ന വലിയ പ്രശ്നമാണ് ലൗജിഹാദ്. ഒട്ടേറെ പരാതി ലഭിച്ചിട്ടു ഒരു അന്വേഷണം നടത്താൻ പോലും സർക്കാരിന് കഴിയുന്നില്ല. ഇന്ത്യയിലെ ആരെയും ബാധിക്കാത്ത, മതപീഡനത്തിന് ഇരയാകുന്ന ഹിന്ദു, സിഖ്, ക്രൈസ്തവ വിഭാഗത്തിന് സംരക്ഷണം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും ഹിന്ദു, ക്രൈസ്തവ വിരോധമാണ്.

ശബരിമല വിഷയത്തിൽ ഹിന്ദു സംഘടനകളുടെ യോഗം വിളിക്കാത്ത രമേശ് ചെന്നിത്തല പൗരത്വ ഭേദഗതിയിൽ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് പ്രീണനരാഷ്ട്രീവും മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുമാണ്. രാജ്യത്തിനെതിരെ നിൽക്കുന്ന മാവോയിസ്റ്റുകളെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP