Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തനിക്ക് ആ ദിവസങ്ങളിൽ വന്ന ഫോൺ കോളുകൾ ജില്ലാ പൊലീസ് ചീഫിന് എഴുതി കൊടുത്തപ്പോൾ അബദ്ധവശാൽ ആണ് ഒരു പ്രവർത്തകന്റെ ഫോൺ നമ്പർ ഓഫീസിൽ നിന്നും എഴുതി നൽകിയത്; ഇത് പിന്നീട് ബോധ്യപ്പെട്ടപ്പോൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് രേഖാമൂലം ഈ നമ്പർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കത്തും നൽകി; യഥാർത്ഥ പ്രതികളേ രക്ഷിക്കാൻ പൊലീസ് വ്യാജവാർത്ത സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് എൻ ഹരി

തനിക്ക് ആ ദിവസങ്ങളിൽ വന്ന ഫോൺ കോളുകൾ ജില്ലാ പൊലീസ് ചീഫിന് എഴുതി കൊടുത്തപ്പോൾ അബദ്ധവശാൽ ആണ് ഒരു പ്രവർത്തകന്റെ ഫോൺ നമ്പർ ഓഫീസിൽ നിന്നും എഴുതി നൽകിയത്; ഇത് പിന്നീട് ബോധ്യപ്പെട്ടപ്പോൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് രേഖാമൂലം ഈ നമ്പർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കത്തും നൽകി; യഥാർത്ഥ പ്രതികളേ രക്ഷിക്കാൻ പൊലീസ് വ്യാജവാർത്ത സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് എൻ ഹരി

സ്വന്തം ലേഖകൻ

കോട്ടയം: യഥാർത്ഥ പ്രതികളേ രക്ഷിക്കാൻ പൊലീസ് വ്യാജവാർത്ത സൃഷ്ടിക്കുന്നു ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തു നിന്നും, സ്വദേശത്തു നിന്നും തനിക്ക് വന്നുകൊണ്ടിരിക്കുന്ന വധഭീഷണിയുൾപ്പെടെയുള്ള ഫോൺ കോളുകളേ പറ്റിയുള്ള തന്റെ പരാതികളേ പൊലീസിലെ ചിലയാളുകൾ തെറ്റിദ്ധരിപ്പിക്കും വിധം വ്യാഖ്യാനിക്കുന്നുവെന്ന് ഹരി പറയുന്നു.

ഇത് എസ് ഡി പി ഐ നേതാക്കന്മാരെ സംരക്ഷിക്കുവാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമുള്ളതാണ് . പൊലീസിലും ചില എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് ,ജമാ അത്ത് ഇസ്ലാമി അനുഭാവികളുണ്ട് അവരുമായി ബന്ധമുള്ള സിപിഎം കാരായ പൊലീസുകാരുടെ താത്പര്യപ്രകാരമാണ് പത്രമാധ്യമങ്ങൾക്ക് തെറ്റിദ്ധാരണ പരത്തും വിധം വാർത്തകൾ ചോർത്തി കൊടുത്തത് .

തനിക്ക് ആ ദിവസങ്ങളിൽ വന്ന ഫോൺ കോളുകൾ ജില്ലാ പൊലീസ് ചീഫിന് എഴുതി കൊടുത്തപ്പോൾ അബദ്ധവശാൽ ആണ് ഒരു പ്രവർത്തകന്റെ ഫോൺ നമ്പർ ഓഫീസിൽ നിന്നും എഴുതി നൽകിയത് . ഇത് പിന്നീട് ബോധ്യപ്പെട്ടപ്പോൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് രേഖാമൂലം ഈ നമ്പർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കത്ത് നൽകുകയുണ്ടായി . എന്നാൽ ബിജെപി വിരുദ്ധ പൊലീസുകാർ ഇതിനെ മുതലെടുത്ത് തനിക്ക് വന്നതെല്ലാം വ്യാജ ഫോൺ കോളുകളാണെന്നും , തന്റെ പരാതി വ്യാജമായി കെട്ടി ചമച്ചതാണെന്നുമുള്ള രീതിയിൽ പത്രക്കാർക്ക് ചോർത്തി കൊടുക്കുകയായിരുന്നു .

ഇത് പൊലീസിന്റെ വിശ്വാസ്യതയേ ചോദ്യം ചെയ്യപ്പെടും .ഈ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫിനും ,ഡി.ജി.പിക്കും എൻ .ഹരി പരാതി നൽകി.കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ ഈ ഫോൺ കോളുകളേ പറ്റി അന്വേഷിക്കുകയും ,ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ടയിലേയും പരിസര പ്രദേശങ്ങളിലേയും പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരേ നിരീക്ഷിക്കുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് ഗാന്ധിനഗർ പൊലീസിന്റെ ഇത്തരം വില കുറഞ്ഞ പ്രവർത്തി .മുൻപ് കെവിൻ കേസിലും ,പൊലീസുകാരനെ അക്രമിച്ചു കൊന്ന കേസിലെ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കേസിലും കുപ്രസിദ്ധിയാർജിച്ച സ്റ്റേഷനാണ് ഗാന്ധിനഗർ സ്റ്റേഷനെന്ന കാര്യം കൂടി കൂട്ടിവായിക്കേണ്ടിയിരിക്കുന്നു .എൻ .ഹരി സൂചിപ്പിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP