Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പൗരത്വ നിയമഭേദഗതിക്കെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം-കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം; തടഞ്ഞ് ബിജെപിക്കാരും; പാലക്കാട് നഗരസഭയിൽ സിപിഎം-ബിജെപി കയ്യാങ്കളി

പൗരത്വ നിയമഭേദഗതിക്കെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം-കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം; തടഞ്ഞ് ബിജെപിക്കാരും; പാലക്കാട് നഗരസഭയിൽ സിപിഎം-ബിജെപി കയ്യാങ്കളി

സ്വന്തം ലേഖകൻ

പലക്കാട്: പാലക്കാട് നഗരസഭയിൽ സിപിഎം-ബിജെപി കയ്യാങ്കളി. പൗരത്വ നിയമഭേദഗതിക്കെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം-കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ ഇത് തടഞ്ഞതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

കൗൺസിൽ യോഗം ആരംഭിച്ചതോടെ യുഡിഎഫ്,സിപിഎം അംഗങ്ങൾ പൗരത്വഭേദഗതിനിയമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയർപേഴ്സന്റെ മുന്നിലേക്കെത്തുകയായിരുന്നു. ഇത് ബിജെപി അംഗങ്ങൾ തടഞ്ഞു. അടുത്ത യോഗത്തിലെ അജണ്ടയായി പ്രമേയത്തെ പരിഗണിക്കാമെന്ന് ചെയർപേഴ്സൺ പറഞ്ഞെങ്കിലും യുഡിഎഫിന്റേയും സിപിഎമ്മിന്റേയും അംഗങ്ങൾ ഇത് സമ്മതിച്ചില്ല.

ഇതേത്തുടർന്ന് നഗരസഭാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി രണ്ട് ചേരികളായി തിരിഞ്ഞു. ബഹളത്തെ തുടർന്ന് കൗൺസിൽ യോഗം നിർത്തിവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP