Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പിണറായിയേക്കാൾ മികച്ച ഭരണാധികാരിയെ കണ്ടിട്ടില്ല'; 'തീരുമാനം എടുക്കാനുള്ള കഴിവിനെയും നിശ്ചയദാർഢ്യത്തെയും ആദരിക്കുന്നു'; കേരളത്തിന് ആവശ്യം ഇത് പോലെയുള്ള നേതാവിനെയെന്നും ബിശ്വാസ് മേത്ത

'പിണറായിയേക്കാൾ മികച്ച ഭരണാധികാരിയെ കണ്ടിട്ടില്ല'; 'തീരുമാനം എടുക്കാനുള്ള കഴിവിനെയും നിശ്ചയദാർഢ്യത്തെയും ആദരിക്കുന്നു'; കേരളത്തിന് ആവശ്യം ഇത് പോലെയുള്ള നേതാവിനെയെന്നും ബിശ്വാസ് മേത്ത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 37 വർഷത്തെ സർവീസിനിടയിൽ പിണറായി വിജയനെക്കാൾ മികച്ച ഒരു ഭരണാധികാരിയെ കണ്ടിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയായി വിരമിച്ച ബിശ്വാസ് മേത്ത.

തീരുമാനം എടുക്കാനുള്ള പിണറായിയുടെ കഴിവിനെയും നിശ്ചയദാർഢ്യത്തെ അങ്ങേയറ്റം താൻ ബഹുമാനിക്കുന്നുെന്നും വ്യക്തിപരമായ അഭിപ്രായത്തിൽ കേരളത്തിന് പിണറായി വിജയനെ പോലെയുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്നും ബിശ്വാസ് മേത്ത പറഞ്ഞു.

''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് അങ്ങയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. എന്റെ 37 കൊല്ലത്തെ സർവീസിനിടയിൽ പിണറായി വിജയനെക്കാൾ മികച്ച ഒരു ഭരണാധികാരിയെ ഞാൻ കണ്ടിട്ടില്ല. മികച്ച ഭരണാധികാരിയാണ് സാർ നിങ്ങൾ. തീരുമാനം എടുക്കുന്ന അങ്ങയുടെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും ഞാൻ അങ്ങേയറ്റം ആദരിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കേരളത്തിന് പിണറായി വിജയനെ പോലെയുള്ള നേതാക്കളെയാണ് ആവശ്യം. സർവീസ് കാലത്ത് എന്നെ പിന്തുണച്ച മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നന്ദി അറിയിക്കുന്നു'' ബിശ്വാസ് മേത്ത പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടയിൽ 38 കാബിനറ്റുകളിലാണ് പങ്കെടുത്തത്. പിണറായിയുടെ കാലത്തെ ആറാമത്തെ ചീഫ് സെക്രട്ടറിയാണ് ഞാൻ. മുഖ്യമന്ത്രിക്ക് ഞാൻ 216 നോട്ട്സ് അയച്ചുകൊടുത്തിട്ടുണ്ട്. ഏറ്റവും വലിയ സർപ്രൈസ് എന്താണെന്ന് വച്ചാൽ, എല്ലാ നോട്ട്സും അദ്ദേഹം വായിക്കും. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും സമയം കിട്ടുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല.''

അതേസമയം, സംസ്ഥാനത്തിന്റെ 47-ാം ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു. രാവിലെ 11 മണിക്കാണ് അദ്ദേഹം ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വി പി ജോയ് പ്രതികരിച്ചു.

സ്ഥാനമൊഴിയുന്ന വിശ്വാസ് മേത്ത അദ്ദേഹത്തെ അനുമോദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിപി ജോയിക്ക് അടുത്ത വർഷം ജൂൺ 30 വരെ കാലാവധിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP