Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെസിബിസി ചെയർമാൻ ഡോ. എം സൂസപാക്യം ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ; ദോഹ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ പനി മൂർച്ഛിച്ചതും ന്യൂമോണിയ ബാധയും മെത്രാന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു; പിതാവിനെ ബൈപ്പാസ് സർജറിക്ക് വിധേയനാക്കിയതായി സഹായ മെത്രാൻ

കെസിബിസി ചെയർമാൻ ഡോ. എം സൂസപാക്യം ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ; ദോഹ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ പനി മൂർച്ഛിച്ചതും ന്യൂമോണിയ ബാധയും മെത്രാന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു; പിതാവിനെ ബൈപ്പാസ് സർജറിക്ക് വിധേയനാക്കിയതായി സഹായ മെത്രാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം കടുത്ത പനിയെതുടർന്ന് ഗുരുതരാവസ്ഥയിലെന്ന് സഭ വാർത്താകുറിപ്പിൽ അറിയിച്ചു. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) അധ്യക്ഷൻ കൂടിയാണ് സൂസപാക്യം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ. ഒക്ടോബർ ഒന്നിന് ദോഹയിൽനിന്ന് തിരികെ വരുമ്പോഴാണ് പനി തുടങ്ങിയത്.

കടുത്ത പനിയും അണുബാധയും ബാധിച്ച ഡോ.സൂസപാക്യം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് സഹായ മെത്രാൻ ക്രിസ്തുദാസ് ആർ. അറിയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും സഹായ മെത്രാൻ വ്യക്തമാക്കി. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയേയും തിരുസംഘത്തെയും അതിരൂപതയിൽ നിന്നും വിവിധ രാജ്യങ്ങളിൽ വൈദിക പഠനം നടത്തുന്ന വിദ്യാർത്ഥികളെയും സ്ഥാപനാധികൃതരേയും സന്ദർശിച്ച ശേഷം ഈ മാസം ഒന്നിനാണ് ഡോ.സൂസപാക്യം തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. നേരിയ പനി അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ ഉച്ചയോടെ പനി കൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ വിദഗ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP