Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഷപ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിച്ചത് പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികളും തിങ്ങിനിറഞ്ഞ ചടങ്ങിൽ; പ്രഖ്യാപനം ഏറ്റുചൊല്ലി വിശ്വാസിസമൂഹം; കൊല്ലം രൂപതയിൽ ദൈവദാസ പദവിയിലേക്ക് ഉയർന്ന രണ്ടാമത്തെ ബിഷപ്

ബിഷപ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിച്ചത് പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികളും തിങ്ങിനിറഞ്ഞ ചടങ്ങിൽ; പ്രഖ്യാപനം ഏറ്റുചൊല്ലി വിശ്വാസിസമൂഹം; കൊല്ലം രൂപതയിൽ ദൈവദാസ പദവിയിലേക്ക് ഉയർന്ന രണ്ടാമത്തെ ബിഷപ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; പ്രാർത്ഥനകൾ വിശുദ്ധമാക്കിയ ചടങ്ങിൽ ബിഷപ് ഡോ. ജെറോം എം.ഫെർണാണ്ടസിനെ ദൈവദാസനായി ഉയർത്തി പ്രഖ്യാപനം. ആർച്ച് ബിഷപ്പുമാർ ഉൾപ്പെടെ പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികളും തിങ്ങിനിറഞ്ഞ ചടങ്ങിൽ രൂപതാ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയാണു റോമിൽ നിന്നുള്ള പ്രഖ്യാപനം വായിച്ചത്. തുടർന്നു ബിഷപ് ജെറോമിന്റെ ഛായാചിത്രം അനാവരണം ചെയ്തു. വിശ്വാസിസമൂഹം പ്രഖ്യാപനം ഏറ്റു ചൊല്ലി.

രാജ്യത്തെ ആദ്യ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ പ്രഥമ തദ്ദേശീയ ബിഷപ്പിനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങ് സഭയുടെ ആത്മീയ പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതായി. തങ്കശ്ശേരി കത്തീഡ്രൽ പള്ളിയിൽ കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കൃതജ്ഞതാബലിക്കിടെയായിരുന്നു ദൈവദാസ പ്രഖ്യാപനം.

ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചനപ്രഘോഷണവും കൊല്ലം രൂപതാ മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ ആമുഖ പ്രഭാഷണവും നടത്തി. ബിഷപ്പുമാരായ ഡോ. വിൻസന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, സാമുവൽ മാർ ഐറേനിയോസ് തുടങ്ങിയവർ പങ്കെടുത്തു.

വിൻസന്റ് ഡി പോൾ ദേശീയ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ്, ദൈവദാസ പ്രഖ്യാപന ചടങ്ങുകളുടെ ജനറൽ കൺവീനർ ഫാ. റൊമാൻസ് ആന്റണി എന്നിവർ പ്രസംഗിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടക്കമാണു ദൈവദാസ പദവി. കൊല്ലം രൂപതയിൽ ദൈവദാസ പദവിയിലേക്ക് ഉയർന്ന രണ്ടാമത്തെ ബിഷപ് ആണ് ഡോ. ജെറോം എം. ഫെർണാണ്ടസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP