Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വന്യജീവികളുടെ ജീവനു ഭീഷണി; തീർത്ഥാടകരെ ദുരിതത്തിലാക്കി ശബരിമലയിലും പരിസരത്തും ബിസ്‌കറ്റിനു നിരോധനം: പ്ലാസ്റ്റിക് കോട്ടിങ്ങോട് കൂടിയ കവറുകളിൽ പായ്ക്കു ചെയ്ത നിരവധി സാധനങ്ങൾക്ക് വിലക്ക്

വന്യജീവികളുടെ ജീവനു ഭീഷണി; തീർത്ഥാടകരെ ദുരിതത്തിലാക്കി ശബരിമലയിലും പരിസരത്തും ബിസ്‌കറ്റിനു നിരോധനം: പ്ലാസ്റ്റിക് കോട്ടിങ്ങോട് കൂടിയ കവറുകളിൽ പായ്ക്കു ചെയ്ത നിരവധി സാധനങ്ങൾക്ക് വിലക്ക്

ശബരിമല: ശബരിമല തീർത്ഥാടകരെ കഷ്ടത്തിലാക്കി ബിസ്‌കറ്റിനു നിരോധനം. വന്യജീവികളുടെ ജീവനു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളിലാണ് ബിസ്‌കറ്റ് വിൽക്കുന്നതു വനം വന്യജീവി വകുപ്പ് നിരോധിച്ചത്. പ്ലാസ്റ്റിക് ചേർന്ന കവറുകളിലാണ് ബിസ്‌കറ്റ് പായ്ക് ചെയ്തു വരുന്നത്. ഇതു വന്യജീവികളുടെ ജീവനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിസ്‌ക്കറ്റിന് നിരോധനം ഏർപ്പെടുത്തിയത്.

ബിസ്‌ക്കറ്റിന് പുറമേ പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളിൽ പായ്ക്കു ചെയ്തുവരുന്ന ശീതളപാനിയങ്ങൾ, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വിൽപനയും തടഞ്ഞു. തീർത്ഥാടകരിൽ നല്ലൊരുഭാഗവും യാത്രയിൽ ലഘുഭക്ഷണമായി ബിസ്‌കറ്റാണു കഴിച്ചുവന്നത്. ബദൽ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണു നിരോധനം. കടകളിൽ കുപ്പിവെള്ള വിൽപന ഇതുപോലെയാണു തടഞ്ഞത്. മലകയറ്റത്തിനിടെ ദാഹിച്ചു വലയുമ്പോൾ കുപ്പിവെള്ളമായിരുന്നു അയ്യപ്പന്മാരുടെ ആശ്രയം. 3 വർഷം മുൻപ് പെട്ടെന്നായിരുന്നു കുപ്പിവെള്ളം നിരോധിച്ചത്. ദേവസ്വം ബോർഡും ജല അഥോറിറ്റിയും ബദൽസംവിധാനം ഒരുക്കിയ ശേഷം കഴിഞ്ഞ വർഷം മുതലാണ് ഇതിന്റെ ബുദ്ധിമുട്ടു മാറിയത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തീർത്ഥാടകരുടെ തിരക്കു കുറഞ്ഞതും കാരണം ഇത്തവണ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കടകൾ ലേലത്തിൽ പോയില്ല. 4 മാസം മുൻപ് ലേലം പിടിച്ച കടക്കാർ നഷ്ടം കാരണം കട ഉപേക്ഷിക്കാനും തയാറായി. ലേലം ചെയ്യുന്ന സമയത്ത് ബിസ്‌കറ്റ് വിൽക്കരുതെന്നു ദേവസ്വം പറഞ്ഞിരുന്നില്ല. ഇപ്പോഴാണു ബിസ്‌കറ്റ് വിൽപനയ്ക്കു നിയന്ത്രണം കൊണ്ടുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP