Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ബുൾസ് ഐ ഒഴിവാക്കണം, നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും കഴിക്കാം; പക്ഷിപ്പനി പകരാതിരിക്കാൻ നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

ബുൾസ് ഐ ഒഴിവാക്കണം, നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും കഴിക്കാം; പക്ഷിപ്പനി പകരാതിരിക്കാൻ നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിർദേശങ്ങളു മായി മൃഗസംരക്ഷണ വകുപ്പ്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നന്നാ യി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭാക്ഷ്യ യോഗ്യമാണെന്നും അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാസവും ഒഴിവാക്കണമെന്നും നിർദേശമു ണ്ട്. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാ ണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങൾക്കുള്ള മാർഗനിർദ്ദേശം പുറത്തിറക്കിയത്.

തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അ ര മണിക്കൂറിൽ നശിച്ചു പോകും.അതുകൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ ഭക്ഷി ക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരു ത്തൽ.പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങ ളിൽ മനുഷ്യരിലേക്ക് പകരാം.പാകം ചെയ്യുന്നതിനായി പച്ചമാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെ ടാനില്ലെന്നുമാണ് വകുപ്പ് വ്യക്തമാക്കുന്നത്.

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോ പ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച പ്രദേശ ത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതട ക്കമുള്ള എല്ലാ കരുതൽ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP