Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിപ്ലബ് കുമാർ ദേബിന്റെ വാമൊഴി വഴക്കം ചെങ്ങന്നൂരുകാർക്കും കേൾക്കാം! ത്രിപുര മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെങ്ങന്നൂരെത്തുന്നു; മെയ്‌ 24ന് ശ്രീധരൻ പിള്ളക്ക് വോട്ടുപിടിക്കാൻ എംഎൽഎ എത്തുമെന്ന് ബിജെപി നേതൃത്വം

ബിപ്ലബ് കുമാർ ദേബിന്റെ വാമൊഴി വഴക്കം ചെങ്ങന്നൂരുകാർക്കും കേൾക്കാം! ത്രിപുര മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെങ്ങന്നൂരെത്തുന്നു; മെയ്‌ 24ന് ശ്രീധരൻ പിള്ളക്ക് വോട്ടുപിടിക്കാൻ എംഎൽഎ എത്തുമെന്ന് ബിജെപി നേതൃത്വം

ചെങ്ങന്നൂർ: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. മണ്ടൻ പരാമർശങ്ങളിലൂടെ മാധ്യമ വാർത്തകളിൽ നിറഞ്ഞു നിന്ന ബിപ്ലബ്കുമാർ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളക്ക് വേണ്ടിയാണ് പ്രചരണത്തിന് എത്തുന്നത്. ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിച്ച മാതൃകയിൽ ചെങ്ങന്നൂരും പരീക്ഷണങ്ങൾ നടത്താമെന്ന പറയാകാനും ബിപ്ലബ് കുമാർ ദേവ് എത്തുക. ഈ മാസം 24ന് ത്രിപുര മുഖ്യൻ പ്രചരണത്തിനായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ തന്നെ ബിപ്ലബ് കുമാർ കേരളം സന്ദർശിക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് ബിപ്ലവ് കുമാറിന്റെ തീയതി ഒരുക്കിയത്. വോട്ടർമാർക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതേസമയം, ട്രോളുകൾക്കൊണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യൽ മീഡിയ.

ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടർച്ചയായ അബദ്ധ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലഘട്ടം മുതൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു. വിമർശനങ്ങളുയർന്നപ്പോൾ തന്റെ പ്രസ്താവന വീണ്ടും ആവർത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവർഷം 104 സാറ്റലൈറ്റുകൾ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സർക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചു.

ഇതിനുപിന്നാലെ ലോകസുന്ദരിയെ വിമർശിച്ച് അദ്ദേഹം വീണ്ടും കുപ്രസിദ്ധി നേടി. ഇന്ത്യൻ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ലെന്നും മമത ബാനർജിക്ക് മനോരോഗമാണെന്നും ബിപ്ലബ് ദേബ് പ്രസ്താവനയിറക്കിയിരുന്നു. തുടർച്ചയായ അബദ്ധ പ്രസ്താവനകൾ നടത്തിയതോടെ ബിപ്ലബ് ദേബിനോട് നേരിട്ട്വന്നു കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.എന്നാൽ അതിന് ശേഷവും വിവാദപ്രസ്താവനകളുമായി ബിപ്ലവ് ദേബ് രംഗത്തെത്തി.

സിവിൽ സർവീസിന് മെക്കാനിൽക്കൽ എജിനീയർമാർ അപേക്ഷിക്കരുതെന്നും സിവിൽ എഞ്ചിനിയർമാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള ബിപ്ലവ് ദേബിന്റെ പ്രസ്താവനയും വിവാദമായിരുന്നു. സർക്കാർ ജോലിക്കായി സമയം പാഴാക്കാതെ യുവാക്കളോട് പാൻ ഷോപ്പ് തുടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP