Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഡ്വ.ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്; പരാജയപ്പെടുത്തിയത് മുസ്ലിം ലീഗിലെ എസ് കെ ആബിദ

അഡ്വ.ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്; പരാജയപ്പെടുത്തിയത് മുസ്ലിം ലീഗിലെ എസ് കെ ആബിദ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിലെ എസ് കെ ആബിദയെ 16 - 7 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ വിജയൻ രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ ബിനോയ് കുര്യൻ ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്നു. ഡി വൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാനകമ്മിറ്റിയംഗം, എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ആറളം ഫാം വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു ) പ്രസിഡന്റാണ്. മണക്കടവ് സ്വദേശിയാണ്. തില്ലങ്കേരി ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP