Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിന്റെ ജാമ്യത്തിനായി സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാവിനെ സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചെന്നു പരാതി; നടപടി ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ; ആരോപിതനായ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാന പരാതികളെന്ന് ആക്ഷേപം

സുഹൃത്തിന്റെ ജാമ്യത്തിനായി സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാവിനെ സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചെന്നു പരാതി; നടപടി ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ; ആരോപിതനായ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാന പരാതികളെന്ന് ആക്ഷേപം

സ്വന്തം ലേഖകൻ

കൊല്ലം: സുഹൃത്തിന്റെ ജാമ്യത്തിനായി സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാവിനെ സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചതായി പരാതി. കോൺഗ്രസ് ഇരവിപുരംബ്ലോക്ക് സെക്രട്ടറി ഉനൈസ് പള്ളിമുക്കിനെയാണ് ഇരവിപുരംസ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ശിവകുമാർ മർദ്ദിച്ചത്. ലോക്ക് ഡൗൺ കാലത്ത്പുറത്തിറങ്ങിയതിനെതുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഉനൈസിന്റെ അയൽവാസിയെ പൊലിസ് പിടികൂടിയിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പൊലിസ് വാങ്ങിവച്ചു.

ജാമ്യക്കാരനുമായി എത്തിയാൽ മൊബൈൽ തിരികെനൽകാമെന്നറിയിച്ചതനുസരിച്ച് ഇരവിപുരം സ്റ്റേഷനിലെത്തിയ തന്നെ ഒരു കാരണവുമില്ലാതെ സ്റ്റേഷനിലുണ്ടായിരുന്ന ശിവകുമാർ എന്ന പൊലിസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഉനൈസ് പറയുന്നു. കഴുത്തിലും നെഞ്ചിലും മർദ്ദനമേറ്റ ഉനൈസ് മൂന്ന്ദിവസത്തോളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതുസംബന്ധിച്ച് സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതിനൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഉനൈസ്പറഞ്ഞു. തുടർന്ന് പൊലിസ് കംപ്ലെയ്ന്റ് അഥോറിറ്റിയിലുംപരാതി നൽകിയിട്ടുണ്ട്.

ശിവകുമാർ എന്ന പൊലിസ് ഉദ്യോഗസ്ഥനെതിരെ നിരന്തരംപരാതികൾ ലഭിക്കുന്നതായും മർദ്ദനം മാത്രമാണ്‌പൊലിസിന്റെ ജോലിയെന്ന് കരുതുന്ന ക്രിമിനൽ സ്വഭാവമുള്ളഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറപരിശോധിച്ചാൽ ഉനൈസിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾലഭ്യമാകുമെന്നിരിക്കെ പൊലിസ് അതിന് തയ്യാറായിട്ടില്ലെന്നുംബിന്ദു കൃഷ്ണ ആരോപിച്ചു.

മാസങ്ങൾക്ക് മുൻപ് സി ഐ ടി യു പള്ളിമുക്ക് യൂണിറ്റ്കൺവീനർ സൂൽഫിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ടപരാതിയെത്തുടർന്ന് കമ്മീഷണർ ഓഫീസിലേക്ക് സ്ഥലം മാറ്റംകിട്ടിയ ഈ ഉദ്യോഗസ്ഥൻ പൊലിസ് അസോസിക്ഷേനിലുള്ളതന്റെ സ്വാധീനം ഉപയോഗിച്ച് വീണ്ടും ഇരവിപുരം സ്റ്റേഷനിൽതിരികെ എത്തുകയായിരുന്നുവെന്നും ഇയാൾക്കെതിരെശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ലോക്ക് ഡൗണിന് ശേഷംശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡിസി സി ജനറൽ സെക്രട്ടറി എം എം സഞ്ജീവ് കുമാർ പറഞ്ഞു.

എന്നാൽ ഉനൈസിനെ മർദ്ദിച്ചെന്ന ആരോപണം കളവാണെന്നും ലോക്ക് ഡൗൺകാലത്ത് സ്റ്റേഷന് മുന്നിൽ കൂട്ടം കൂടിയവരെ വിരട്ടി അയയ്ക്കുക മാത്രമാണ് താൻചെയ്തതെന്നും സിവിൽ പൊലിസ് ഓഫീസർ ശിവകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP