Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടതു സാംസ്‌കാരിക പ്രവർത്തകനായി കോഴിക്കോടിന്റെ കണ്ണിലുണ്ണിയായി; ടിപി വധത്തിലൂടെ പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിക്ക് പുറത്തായി;തൂലികയിൽ ജനിച്ചത് ജീവസുറ്റ കഥയും നാടകങ്ങളും; സാഹിത്യ-സാംസ്‌കാരിക പ്രവർത്തകൻ ബിമലിന്റെ ഓർമയിൽ കോഴിക്കോട് നഗരം

ഇടതു സാംസ്‌കാരിക പ്രവർത്തകനായി കോഴിക്കോടിന്റെ കണ്ണിലുണ്ണിയായി; ടിപി വധത്തിലൂടെ പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിക്ക് പുറത്തായി;തൂലികയിൽ ജനിച്ചത് ജീവസുറ്റ കഥയും നാടകങ്ങളും; സാഹിത്യ-സാംസ്‌കാരിക പ്രവർത്തകൻ ബിമലിന്റെ ഓർമയിൽ കോഴിക്കോട് നഗരം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട്ടെ ഇടതുസാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന കെഎസ് ബിമലിന്റെ ഓർമകളുമായി കോഴിക്കോട് നഗരം. നാടകകഥാകൃത്ത്, ഇടതുപക്ഷ സഹയാത്രികൻ, എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച  ബിമൽ കാൻസറിന് കീഴടങ്ങിയാണ് ജീവിതത്തോട് വിടപറഞ്ഞത്.

ഗോവർദ്ധനന്റെ യാത്രകൾ, പുലിപുരാണം, ശിക്കാരി ചാത്തു, മാധവ ചരിതം, യുദ്ധപർവ്വം, ഒരു നഗരം എങ്ങനെ അട്ടിമറിക്കപ്പെടുന്നു, കേണലിനെ ആരും എഴുതാറില്ല തുടങ്ങിയവയെല്ലാം ബിമലിന്റെ രചനയിൽ ജന്മംകൊണ്ട നാടകങ്ങളാണ്. ഇവയെല്ലാം പിന്നീട് സാഹിത്ൃ കേരളത്തിൽ വിമലിന്റെ അടിക്കുറിപ്പുകളായി. ഇതിൽ ഗോവർദ്ധനന്റെ യാത്രക്ക് ഫെയ്മ ദേശീയ പുരസ്‌കാരവും ലഭിച്ചു. ലോകത്താകമാനം നടക്കുന്ന ജനകീയ സമരങ്ങളോട് ഐക്യപ്പെട്ടിരുന്ന മനസ്സായിരുന്നു ബിമലിന്റേത്. ഇടതുപക്ഷ പ്രസ്ഥാനമായ സിപി എം പ്രവർത്തകനായിരിക്കുമ്പോഴും പാർട്ടിക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് ബിമൽ പലപ്പോഴും നേതൃത്വം നൽകി. ഇതിന്റെ പേരിൽ ബിമൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

സിപിഎമ്മിൽ നിന്ന് പുറത്താക്കുമ്പോൾ ബിമൽ സിപിഎമ്മിന്റെ എടച്ചേരി ലോക്കൽ കമ്മറ്റി അംഗമായിരുന്നു. എ കണാരനും ഇവി കുമാരനുമടക്കമുള്ള മുതിർന്ന ഇടതുനേതാക്കൾക്ക് ജന്മം നൽകിയ എടച്ചേരിയെന്ന ഗ്രാമം നൽകിയ ആവേശം തന്നെയാണ് ബിമലിലെ പോരാളിയെ ജനിപ്പിച്ചതും. സിപിഎമ്മിൽ നിന്ന് പുറത്താക്കിയെങ്കിലും ബിമലൊരിക്കലും ആർഎംപിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നില്ല. കേവലം ഒഞ്ചിയത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്ന ബിമലിന്റെ വിപ്ലവ സ്വപ്നങ്ങൾ. അത് ഇന്ത്യരാജ്യത്തെ മുഴുവൻ ഇടതുപക്ഷ നിലപാടുള്ളവരെയും ഒരുമിച്ച് ചേർക്കുക എന്നതായിരുന്നു. അതിനായി ബിമൽ രൂപീകരിച്ച സംഘടനയായിരുന്നു മാസ് മൂവ്മെന്റ് ഫോർ സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ്. മാസ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ഈ സംഘടനയുടെ ബാനറിൽ രാജ്യത്തെ മുഴുവൻ ഇടത് അനുഭാവികളെയും സംഘടിപ്പിക്കുക എന്നതായിരുന്നു ബിമലിന്റെ എക്കാലത്തെയും സ്വപ്നം. ഇതിനായുള്ള ചർച്ചകളിലായിരുന്ന അവസാനം വരെ ബിമൽ. രാഷ്ട്രീയത്തിനപ്പുറം കോഴിക്കോട്ടെ സാസ്‌കാരിക മേഖലയിലെയും നിറസാന്നിദ്ധ്യമായിരുന്ന കെഎസ് ബിമൽ.

യാദൃശ്ചികമായിരിക്കാം ബിമൽ ഏറ്റവും അവസാനം പങ്കെടുത്ത പൊതുപരിപാടിയും കേരളത്തിലെ ജനകീയ സമരങ്ങളോട് ഏറ്റവും കൂടുതൽ ഐക്യപ്പെട്ട് പ്രവർത്തിക്കുന്ന ബദൽമാധ്യമ സംവിധാനമായ കേരളീയത്തിൽ നടന്ന ഭരണകൂടവേട്ടക്കെതിരെ നടന്ന പ്രതിഷേധത്തിലായിരുന്നു. ഈ പരിപാടിയിൽ വെച്ച് കുഴഞ്ഞ് വീണ ബിമലിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അനുസ്മരണം നാളെ വൈകിട്ട് നാലിന്് കോഴിക്കോട് ടൗൺഹാളിൽ നടക്കും. ജനാധിപത്യത്തിന്റെ കാവലാളാവുക എന്ന പ്രമേയത്തിലാണ് ബിമലിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച ചടങ്ങ് സംഘടിപ്പിക്കുന്നത്.

ബാലസംഘത്തിലൂടെ വളർന്ന് വന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ബിമലിനെ ടിപി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎമ്മിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ അതിനു മുന്നേ തന്നെ ബിമൽ മാനസികമായി സിപിഎമ്മുമായി അകന്നിരുന്നു. നിലവിസെ മാർക്സിസ്റ്റ് പാർട്ടികളുടെ സംവിധാനത്തിനകത്ത് നിന്ന് പുതിയ വിപ്ലവം സാധ്യമാകില്ലെന്ന തിരിച്ചറിഞ്ഞ ബിമൽ ആർഎംപി അടക്കമുള്ള ബദൽ ഇടതു സഘ്യങ്ങളുമായി യോജിച്ചു പ്രവർത്തിച്ചുവരികയായിരുന്നു.

അർബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് പോണ്ടിച്ചേരി ജിപ്മെറിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയെങ്കിലും 2015 ജൂലെ രണ്ടിന് തന്റെ 38ാം വയസ്സിൽ കെഎസ് ബിമലെന്ന വിപ്ലപം സ്വപ്നം കണ്ടയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. നാളെ വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ വെങ്കിടേഷ് രാമകൃഷണൻ, ഡോ.എംഎൻ കാരശ്ശേരി, തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനിക്കെതിരെ നടന്ന സമരത്തിന്റെ അണിയറക്കാരിലൊരാളായ കൃഷ്ണ മൂർത്തി എന്നിവർ പങ്കെടുക്കും. ബിമൽ ചെയർമാനായിരുന്ന ജനാധിപത്യവേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP