Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിന് ബൈക്കുകളുമായി യുവാക്കളുടെ കറക്കം; ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു

നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിന് ബൈക്കുകളുമായി യുവാക്കളുടെ കറക്കം; ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഞായറാഴ്ചയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് താമരശ്ശേരി കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പൊലീസ് പിടികൂടി. പിടികൂടിയ ഏതാനും ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

പൊലീസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്‌ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

താമരശ്ശേരി എസ് ഐമാരായ ശ്രീജേഷ്, വി.കെ സുരേഷ്, അജിത്, സി പി ഒ മാരായ രതീഷ്, പ്രസാദ്, ഷൈജൽ, എം എസ് പി കാരായ അതുൽ സി.കെ, അജ്മൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് മലയിൽ എത്തിയിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP