Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറാട്ടുപുഴയിൽ വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു; പൊലീസിൽ പരാതി നൽകി

ആറാട്ടുപുഴയിൽ വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു; പൊലീസിൽ പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്ണവത്തിൽ രാകേഷിന്റെ ബൈക്കാണ് കത്തിയത്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ബൈക്കിൽനിന്ന് തീയും പുകയും ഉയരുന്നത് അയൽവാസിയാണ് കണ്ടത്.

തുടർന്ന് ഓടിക്കൂടിയവരും വീട്ടുകാരും ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും മുഴുവനായും കത്തിപ്പോയി. ഒപ്പം സൂക്ഷിച്ചിരുന്ന അയൽവാസിയുടെ സ്‌കൂട്ടറിന്റെ കുറച്ചുഭാഗവും കത്തി. ഷോർട്ട് സർക്യൂട്ട് മൂലം കത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP