Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു; അടിമാലി സ്വദേശി അജിത്തിന്റെ മരണത്തിന് കാരണം അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു; അടിമാലി സ്വദേശി അജിത്തിന്റെ മരണത്തിന് കാരണം അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് പാഞ്ഞ് കയറി യുവാവ് മരിച്ചു. കൊച്ചി ധനുഷ്‌ക്കോടി ദേശിയ പാതയിൽ പത്താംമൈൽ കോളനിപ്പാലത്തിന് സമീപത്താണ് അപകടം. അടിമാലി സ്വദേശി മാളിയേക്കൽ ബെന്നിയുടെ മകൻ അജിത്ത് (20) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.

അജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന അജിൽസ്, അമീർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിൽ മൂന്ന് പേരായിരുന്നു സഞ്ചരിച്ചിരുന്നത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ മൂവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അജിത്തിനെ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP