Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴിയിൽ പെട്ട് ബൈക്ക് അപകടം; യുവാവിന് ഗുരുതര പരിക്ക്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം:കോട്ടയം മാതാ ഹോസ്പിറ്റലിന് മുൻവശത്തെ റോഡിൽ വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബൈക്കും കോട്ടയത്ത് നിന്നും തൃശൂർക്ക് പോവുകയായിരുന്ന ടാറ്റാ എയ്സും തമ്മിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഷോബിൻ ജെയിംസ് എന്ന യുവാവിന് തലയ്ക്ക് സാരമായ പരിക്കേറ്റു. റോഡിലെ വെള്ളക്കെട്ടും അതുമൂലം രൂപപ്പെട്ട കുഴിയുമാണ് പ്രധാന അപകട കാരണം. ഹോസ്പിറ്റലിന്റെ കവാടത്തിന് കുറുകെ ഉണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനായി മോട്ടോർ വാഹന വകുപ്പ് ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP