Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ; ഇടിച്ചിട്ടുപോയ വാഹനത്തെ തേടി പൊലീസ്

മലപ്പുറത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ; ഇടിച്ചിട്ടുപോയ വാഹനത്തെ തേടി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ 21വയസ്സുകാരൻ മരിച്ചു. കൂടെ ബൈക്കിലുണ്ടായിരുന്ന സമപ്രായക്കാരനായ സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ. ഇടിച്ചിട്ടുപോയ വാഹനത്തെ തേടി പൊലീസ്. സംഭവം മലപ്പുറം ചങ്ങരംകുളത്ത്. ചങ്ങരംകുളം പുന്നക്കൽ സ്വദേശി മുണ്ടംപിലാക്കൽ മൊയ്തുണ്ണിയുടെ മകൻ നജ്മൽ(21)ആണ് മരിച്ചത്.

സഹയാത്രികനായ കലൂർമ പെരുമ്പാൾ സ്വദേശി ആഷിക്ക്(21)നെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാന പാതയിൽ കടവല്ലൂർ പാടത്ത് ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടം.കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരുന്നതിനിടെ പുറകിൽ വന്ന വാഹനം യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ നജ്മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിച്ചതിനു ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഉമ്മ : ജമീല. സഹോദരങ്ങൾ : ജംഷീദ്, മാജിത, നജിത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP