Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂജെൻ ബൈക്കുകൾ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ; ബൈക്കിലെത്തി മാല കവർന്ന ഒരുപാട് സംഭവങ്ങൾ ആവർത്തിക്കുമ്പോൾ എങ്ങും ദുരൂഹത

ന്യൂജെൻ ബൈക്കുകൾ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ; ബൈക്കിലെത്തി മാല കവർന്ന ഒരുപാട് സംഭവങ്ങൾ ആവർത്തിക്കുമ്പോൾ എങ്ങും ദുരൂഹത

സ്വന്തം ലേഖകൻ

ചേർപ്പ്: ചേർപ്പ് മേഖലയിൽ പലയിടത്തും ന്യൂജെൻ ബൈക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അറിയാത്ത മട്ടിൽ തന്നെ പൊലീസ്. പെരുവനം ക്ഷേത്ര മൈതാനിയിൽ നിന്നു വൈദ്യുതി ഓഫിസിലേക്കു പോകുന്ന വഴി, സർക്കാർ സ്‌കൂൾ പരിസരം എന്നിവിടങ്ങളിലാണ് ബൈക്കുകൾ ഉപേക്ഷിച്ചിട്ടുള്ളത്.

ഇത്തരത്തിൽ ഒന്ന് സർക്കാർ ആശുപത്രിക്കു മുൻപിൽ കിടന്നിരുന്നെങ്കിലും ഏതാനും ദിവസം മുൻപ് പെട്ടി ഓട്ടോയിൽ എത്തിയ സംഘംഇതുകൊണ്ടുപോയി.ബൈക്കിലെത്തി മാല കവർന്ന ഒരുപാട് സംഭവങ്ങൾ ഈ സ്റ്റേഷൻ പരിധിയിലുണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം ന്യൂ ജെൻ ബൈക്കുകൾ തന്നെയാണ് ഉപയോഗിച്ചിരുന്നത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവയാണ് ബൈക്കുകളെന്ന് നാട്ടുകാർ പറയുന്നു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP