Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആര്യാടന് നൽകിയത് 15 ലക്ഷം രൂപ; ഗണേശിന് 40 ലക്ഷവും; വേണുഗോപാലുമായുള്ള ബന്ധം അവസാനിപ്പിച്ചത് സരിതയുമായുള്ള ബന്ധം വേണ്ടാത്ത തലത്തിലേക്കു വളർന്നപ്പോഴെന്നും ബിജു രാധാകൃഷ്ണൻ

ആര്യാടന് നൽകിയത് 15 ലക്ഷം രൂപ; ഗണേശിന് 40 ലക്ഷവും; വേണുഗോപാലുമായുള്ള ബന്ധം അവസാനിപ്പിച്ചത് സരിതയുമായുള്ള ബന്ധം വേണ്ടാത്ത തലത്തിലേക്കു വളർന്നപ്പോഴെന്നും ബിജു രാധാകൃഷ്ണൻ

തിരുവനന്തപുരം: മന്ത്രി ആര്യാടൻ മുഹമ്മദിനും കെ ബി ഗണേശ് കുമാറിനും ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്നു ബിജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകി. 15 ലക്ഷം രൂപയാണ് ആര്യാടൻ മുഹമ്മദിനു നൽകിയത്. 40 ലക്ഷം രൂപ കെബി ഗണേശ് കുമാറിനു കൈമാറിയെന്നും ബിജു രാധാകൃഷ്ണൻ മൊഴി നൽകി.

സോളാർ പാനൽ കെഎസ്ഇബി ഓഫീസുകളിൽ സ്ഥാപിക്കുന്നതിനും അനർട്ടിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമാണ് പണം നൽകിയത്. മന്ത്രിമാരെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന് 5 മന്ത്രിമാർക്ക് മൂന്ന് ലക്ഷം വീതം നൽകി.

വനം വകുപ്പിൽ സോളാർ വേലികൾ സ്ഥാപിക്കാനാണ് ഗണേശിന് പണം നൽകിയത്. ഇടനിലക്കാരനായി നിന്നത് ടെന്നി ജോപ്പനാണെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു.മുഖ്യമന്ത്രിയെ 2011 മുതൽ പരിചയമുണ്ടെന്നും ബിജു രാധാകൃഷ്ണൻ മൊഴി നൽകി.

സോളാർ കമ്മീഷൻ സെക്രട്ടറി ദിവാകരൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രാധാകൃഷ്ണൻ മൊഴി നൽകി. എംപി കെ സി വേണുഗോപാലിന് പണം നൽകിയെന്ന ആരോപണവും ബിജു രാധാകൃഷ്ണൻ ആവർത്തിച്ചു.

ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയിൽ പോയാണ് രണ്ടു തവണയായി പണം കൈമാറിയത്. ആദ്യം 25 ലക്ഷം രൂപയും രണ്ടാമതായി 10 ലക്ഷം രൂപയുമാണ് നൽകിയത്. സരിത എസ് നായരുമായുള്ള ബന്ധം വേണ്ടാത്ത തലത്തിലേക്ക് വളർന്നതിന് ശേഷമാണ് വേണുഗോപാലുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും ബിജു രാധാകൃഷ്ണൻ മൊഴി നൽകി.

താൻ സത്യസന്ധമായി മൊഴിനൽകിയാൽ മുഖ്യമന്ത്രി അടക്കമുള്ളവർ രാജി വെക്കേണ്ടി വരുമെന്ന് നേരത്തെ ബിജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകിയിരുന്നു. രണ്ടര വർഷത്തിനുള്ളിൽ ജയിലിൽ നിന്ന് പുറത്തിറക്കാമെന്ന് ഉറപ്പ് നൽകിയതാനാലാണ് താൻ പലതും പറയാതിരുന്നത്. ഖജനാവിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് പറയുന്നവർ ജനങ്ങളെ കഴുതയാക്കുകയാണ് ചെയ്യുന്നത്. സർക്കാർ അധികാരവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പങ്കാളിത്ത വ്യവസ്ഥയിൽ വൻ തുക തട്ടിയെടുത്തെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP