Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202222Sunday

2018 മുതൽ പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായ പ്രതി ഭീഷണിപ്പെടുത്തി പെൺകൂട്ടിയെ ബലാത്സംഗം ചെയ്തു; പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജു ഫ്രാൻസിന്റെ ജാമ്യാപേക്ഷ കോടതി തള്ളുമ്പോൾ

2018 മുതൽ പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായ പ്രതി ഭീഷണിപ്പെടുത്തി പെൺകൂട്ടിയെ ബലാത്സംഗം ചെയ്തു; പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജു ഫ്രാൻസിന്റെ ജാമ്യാപേക്ഷ കോടതി തള്ളുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വൈപ്പിൻ ഞാറക്കൽ സ്വദേശി ബിജു ഫ്രാൻസിന്റെ (41 ) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്.

2018 മുതൽ പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായ പ്രതി ഭീഷണിപ്പെടുത്തി പെൺകൂട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം. പെൺകുട്ടിയുടെ അമ്മയെ പൊലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. പ്രതി ബിജു ഫ്രാൻസിസിനെ മുൻപ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ എറണാകുളം സെഷൻസ് കോടതി 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മയെ ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പീഡനത്തെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പള്ളുരുത്തി പൊലീസ് കഴിഞ്ഞ സെപ്റ്റംബർ മാസമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരെ ഇന്ത്യൻ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കുറ്റപത്രം നൽകിയിട്ടുള്ളത്.

കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് വിചാരണ തുടങ്ങാനാണ് സാധ്യത. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP