Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വപ്നങ്ങൾ ബാക്കിവെച്ച് ബിജീഷ് യാത്രയായി; ചത്തീസ്ഗഢിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ട ബിജീഷ് നാട്ടിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വം; ഒൻപത് വർഷമായി സേനയിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു: വാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാർ

സ്വപ്നങ്ങൾ ബാക്കിവെച്ച് ബിജീഷ് യാത്രയായി; ചത്തീസ്ഗഢിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ട ബിജീഷ് നാട്ടിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വം; ഒൻപത് വർഷമായി സേനയിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു: വാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഛത്തീസ്‌ഗഡിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ സേനാംഗങ്ങൾ തമ്മിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട പേരാമ്പ്ര സ്വദേശി ബിജീഷ്(ഉണ്ണി- 30) നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവൻ. ജോലി ലഭിക്കുന്നതിന് മുമ്പ് നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്ന വ്യക്തിയായിരുന്നു ബിജീഷെന്നും കായിക മേഖലയോട് അദ്ദേഹത്തിന് ഏറെ താത്പര്യമായിരുന്നെന്നും നാട്ടുകാർ പറയുന്നു. രാവിലെ വിവരം അറിഞ്ഞപ്പോൾ മുതൽ ഞെട്ടലിലാണ് നാട്. സംഭവം അറിഞ്ഞെങ്കിലും ഭാര്യയോടും മാതാപിതാക്കളോടും വിവരം പറയാതെ പിടിച്ചു നിൽക്കുകയായിരുന്നു നാട്ടുകാരെല്ലാവരും. ഇതുവരെ വീട്ടിൽ വിവരം അറിഞ്ഞിട്ടില്ല.

നാലു മാസം മുമ്പ് അവധിക്ക് നാട്ടിൽ വന്ന് തിരിച്ചു പോയതാണ് ബിജീഷ്. അന്ന് സുഹൃത്തുക്കളെയെല്ലാം കണ്ട് സംസാരിച്ച് സന്തോഷത്തോടെ പിരിഞ്ഞതാണ്. അടുത്ത വരവിന് കാണാമെന്ന് പറഞ്ഞ് പോയ ബിജീഷ് ജീവനില്ലാതെ തിരിച്ചെത്തുമെന്ന് സുഹൃത്തുക്കൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മൃതദേഹം നാളെ രാത്രി ഒൻപത് മണിക്ക് കോഴിക്കോട്ട് എത്തുമെന്നാണ് അറിയുന്നത്. എല്ലാവിധ ആദരവോടെയും കൂടെ അവസാന യാത്രയ്ക്കായി ബിജീഷിനെ ജന്മനാട്ടിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് രാത്രിയിലും നാട്ടുകാർ. അപ്പോഴും വീട്ടുകാരെ വിവരം അറിയിക്കാതെ അവർ പിടിച്ചു നിൽക്കുകയാണ്. എന്നാൽ എത്ര നേരം ഇങ്ങനെ തുടരും എന്നവർക്കറിയില്ല. ഈ രാത്രിയെങ്കിലും അവർ ഒന്നുമറിയാതെ ഉറങ്ങട്ടേയെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്. സുമയാണ് മരിച്ച ബിജേഷിന്റെ മാതാവ്. ഭാര്യ അമൃത .മകൾ: ദക്ഷ: സഹോദരൻ: സിജീഷ് (ഡ്രൈവർ).

ഛത്തീസ്‌ഗഡിൽ ഇൻഡോ ടിബറ്റൻ ബോർഡ് പൊലീസിൽ സേനാംഗങ്ങൾ തമ്മിൽ നടന്ന വെടിവെയ്‌പ്പിലാണ് പേരാമ്പ്ര സ്വദേശിയായ കല്ലോട് അയ്യപ്പൻ ചാലിൽ ബാലൻ നായരുടെ മകൻ ബിജീഷ് ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാൾ നാദിയ സ്വദേശിയായ മസുദുൾ റഹ്മാനാണ് തന്റെ സർവ്വീസ് റിവോൾവറിൽ നിന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുയർത്തിയത്. ഇന്നലെ കാലത്ത് ഒൻപത് മണിയോടെയാണ് സംഭവം. സംഭവത്തിന് ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്തു. റായ്പൂരിൽ നിന്ന് 30 കിലോമീറ്റർ അകലെ ബസ്തർ മേഖലയിലെ നാരായൺപൂരിലെ ഉൾവനത്തിലാണ് സംഭവം.

ഹിമാചൽപ്രദേശ് സ്വദേശി മഹേന്ദ്ര സിങ്, പഞ്ചാവ് സ്വദേശി സിൽജിത്ത് സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് സർക്കാർ, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവർ. ആറുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തർക്കമാണ് വെടവെയ്‌പ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. അവധി അപേക്ഷ പരിഗണിക്കാത്തതിൽ ചിലർ അസ്വസ്ഥനായിരുന്നു എന്നു പറയുന്നു. ഇത്തരം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് നാട്ടുകാർക്കും ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP