Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പറക്കും മുമ്പ് വനംവകുപ്പ് പൊക്കി': പെരുമ്പാമ്പ് വിമാനത്താവളത്തിൽ പിടിയിൽ; പെരുമ്പാമ്പ് എങ്ങനെ എത്തിയെന്ന കാര്യം വ്യക്തമല്ലെന്ന് അധികൃതർ; വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടത്തി ഉപേക്ഷിച്ചതാണോ എന്ന് കേന്ദ്രീകരിച്ചും അന്വേഷണം നടക്കും

'പറക്കും മുമ്പ് വനംവകുപ്പ് പൊക്കി': പെരുമ്പാമ്പ് വിമാനത്താവളത്തിൽ പിടിയിൽ; പെരുമ്പാമ്പ് എങ്ങനെ എത്തിയെന്ന കാര്യം വ്യക്തമല്ലെന്ന് അധികൃതർ; വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടത്തി ഉപേക്ഷിച്ചതാണോ എന്ന് കേന്ദ്രീകരിച്ചും അന്വേഷണം നടക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വളപ്പിലെ കാന്റീന് സമീപം പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം വെെകിട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ കാന്റിന് സമീപത്തം മതിലിനോട് ചേർന്ന കാടുമൂടിയ സ്ഥലത്തേക്ക് പാമ്പ് ഒളിക്കുകയായിരുന്നു. കാന്റീൻ ജീവനക്കാർ അറിയിച്ചതിനെ അധികൃതരെ അറിയച്ചതിനെതുടർന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

പാമ്പ് സംരക്ഷകനായ ആനയറ വെൺപാലവട്ടം സ്വദേശി അനിൽകുമാറെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. 11 അടി നീളവും 16 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിൽ പെരുമ്പാമ്പ് എങ്ങനെ എത്തിയെന്ന കാര്യം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച് ഉപേക്ഷിച്ചതാണോ എന്നത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ​വിമാനത്താവളത്തിന് സമീപത്ത് പെരുമ്പാമ്പ് എത്തിയത് അന്വേഷണം നടത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാളുകൾക്ക് മുമ്പ് കുറുക്കന്മാരുടെ ശല്യം അസഹ്യമായിരുന്നു. അതുപോലെയാകാം ഇവിടെയും പെരുമ്പാമ്പ് എത്തിയതെന്ന നി​ഗമനത്തിലാണ് അധികൃതർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP