Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ആർ.എംപി പ്രവർത്തകൻ ബിബിത്ത് കോഴിക്കളത്തിന് ജാമ്യം; അറസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലുള്ള കേസിൽ; ബിബിത്തിന്റെ അറസ്റ്റ് സംഘപരിവാറിനെതിരായ സമരമുഖത്ത് നിന്ന്

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ആർ.എംപി പ്രവർത്തകൻ ബിബിത്ത് കോഴിക്കളത്തിന് ജാമ്യം; അറസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലുള്ള കേസിൽ; ബിബിത്തിന്റെ അറസ്റ്റ് സംഘപരിവാറിനെതിരായ സമരമുഖത്ത് നിന്ന്

ജാസിം മൊയ്‌ദീൻ

വടകര: രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരം നടത്തുന്നതിനിടിയൽ അറസ്റ്റിലായ ആർ.എംപി പ്രവർത്തകൻ ബിബിത്ത് കോഴിക്കളത്തിന് ജാമ്യം. ഇന്ന് രാവിലെയാണ് ബിബിത്തിന് ജാമ്യം ലഭിച്ചത്. വടകര സബ്ജയിലിൽ റിമാന്റിലായിരുന്നു. ഓഗസ്റ്റ് 31നാണ് ബിബിത്തിനെ വടകര ബസ്റ്റാന്റിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാൾ മുൻ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയാണ്.

2004ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ജാമ്യത്തിന് വേണ്ടി കോടതിയിലെത്തിയപ്പോഴാണ് കേസ് അതിലും പഴയതാണെന്ന് മനസ്സിലാകുന്നത്. 94ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബിബിത്തിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് നടക്കുന്ന സമയത്ത് ബിബിത്ത് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. പിന്നീട് വി എസ് മന്ത്രി സഭയിൽ തോമസ് ഐസകിന്റെ പി.എസ് ആയും ബിബിത്ത് പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ അന്നൊന്നും റിമാന്റിട്ട കേസിൽ ബിബിത്തിന്റെ അറസ്റ്റ് നടക്കുകയോ അതുമായി ബന്ധപ്പെട്ട നടപടികളുണ്ടാകുകയോ ചെയ്തിട്ടില്ല. പിന്നീടാണ് ബിബിത്ത് ആർ.എംപിയിലേക്ക് ചേക്കേറുന്നത്.

സാധാരണ രീതിയിൽ ഒരു രാഷ്ട്രീയ കേസ് ലോംഗ്പെന്റിങ് ആയാൽ പൊലീസ് പൊതുവെ തിടുക്കപ്പെട്ട് അറസ്റ്റ് നടത്താറില്ല. കക്ഷിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ ജാമ്യത്തിന് ശ്രമിക്കാൻ നിർദ്ദേശിക്കുകയോ ചെയ്യാറാണ് പതിവ്. എന്നാൽ ബിബിത്തിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായിട്ടില്ല. രാജ്യത്ത് മനുഷ്യാവകാശ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതില് പ്രതിഷേധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ബിബിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ബിബിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് വരെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബക്കറ്റ് പിരിവിൽ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമത്തിൽ അപ്രതീക്ഷിതമായി പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ആർഎംപി പ്രവർത്തകർക്കൊപ്പം കുട്ടനാട്ടിൽ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നൊന്നും പക്ഷെ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP