Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂതത്താൻകെട്ട് പുതിയ പാലം നാടിന് സമർപ്പിച്ചു; പാലം നിർമ്മിച്ചത് പഴയ ബാരേജ് സഞ്ചാരയോഗ്യം അല്ലാതായതോടെ; നിർമ്മാണം പൂർത്തിയാക്കിയത് നാല് വർഷം കൊണ്ട്

ഭൂതത്താൻകെട്ട് പുതിയ പാലം നാടിന് സമർപ്പിച്ചു; പാലം നിർമ്മിച്ചത് പഴയ ബാരേജ് സഞ്ചാരയോഗ്യം അല്ലാതായതോടെ; നിർമ്മാണം പൂർത്തിയാക്കിയത് നാല് വർഷം കൊണ്ട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു.ഭൂതത്താൻകെട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പാലം നാടിനായി സമർപ്പിച്ചത്.

ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.അഡ്വ.ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി.മുൻ എംഎൽഎ ടി യു കുരുവിള,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സൺ ദാനിയേൽ,കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി പൗലോസ്,വാർഡ് മെമ്പർമാരായ ബിജു പി നായർ,നോബിൾ ജോസഫ്,ചീഫ് എഞ്ചിനീയർ അലക്‌സ് വർഗീസ്,സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സുപ്രഭ എൻ,എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകല സി കെ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ
സിപിഐ എം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ,സിപിഐ മണ്ഡലം സെക്രട്ടറി എം കെ രാമചന്ദ്രൻ,ജനതാദൾ (എസ്) ജബ്ബാർ തച്ചയിൽ,കേരള കോൺഗ്രസ്സ് (എം) ജോസ് കുര്യൻ,കേരള കോൺഗ്രസ്സ് ജേക്കബ് ജോയി കവുങ്ങുംപിള്ളി,ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ എന്നിവർ പങ്കെടുത്തു.

2016 ഒക്ടോബറിൽ മന്ത്രി മാത്യു ടി തോമസ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച പാലം 2018,19 വർഷങ്ങളിൽ ഉണ്ടായ രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഭൂതത്താൻകെട്ടിന്റെ മുഖ്യ ആകർഷണമായ ഗാർഡന്റെ സ്ഥലം മുറിഞ്ഞ് പോകാത്ത രീതിയിൽ 14 സ്പാനുകളും 296 മീറ്റർ നീളവും,11 മീറ്റർ വീതിയിലും 19.95 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP