Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൗണ്ടർ വെയിറ്റ് പൊട്ടിവീഴാൻ കാരണം കരാർ ജീവനക്കാരന്റെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം; ജീവനക്കാരന്റെ മദ്യപാനം വില്ലനായെന്ന് വിലയിരുത്തൽ; ഭൂതത്താൻകെട്ട് ഡാമിൽ ആശങ്ക തുടരുന്നു

കൗണ്ടർ വെയിറ്റ് പൊട്ടിവീഴാൻ കാരണം കരാർ ജീവനക്കാരന്റെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം; ജീവനക്കാരന്റെ മദ്യപാനം വില്ലനായെന്ന് വിലയിരുത്തൽ; ഭൂതത്താൻകെട്ട് ഡാമിൽ ആശങ്ക തുടരുന്നു

സ്വന്തം ലേഖകൻ

കോതമംഗലം;ഭൂതത്താൻകെട്ട് ഡാമിന്റെ 9-ാം നമ്പർ ഷട്ടറിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൗണ്ടർ വെയിറ്റ് പൊട്ടിവീഴാൻ കാരണം കരാർ ജീവനക്കാരന്റെ അശ്രദ്ധയെന്ന് സൂചന.

കൗണ്ടർ വെയിറ്റ് പൊട്ടിവീണതിന് പിന്നാലെ അന്ന് ഓപ്പറേറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരനെ ചുമതയിൽ നിന്നും മാറ്റിയിരുന്നു.ഈ ജീവനക്കാരന്റെ അശ്രദ്ധമൂലമാണ് കൗണ്ടർവെയിറ്റ് പൊട്ടിവീണതെന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആരോപണം.സാമൂഹിക മാധ്യമങ്ങൾ ഇത് സംബന്ധിച്ചുള്ള വാദ പ്രതിവാദങ്ങൾ ചൂടുപിടിച്ചിട്ടുണ്ട്.

ഷട്ടർ ഉയർത്തുന്നതിനുള്ള യന്ത്രസംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലുണ്ടായ പാകപ്പിഴയാണ് കൗണ്ടർവെയിറ്റ് പൊട്ടിവീഴാൻ കാരണമായെന്നാണ്് പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിട്ടുള്ളവിവരം.എന്നാൽ ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.ഇക്കാര്യം വ്യക്തമാക്കുന്ന തരത്തിൽ ഇനിയും തെളിവുകളോ പിരിശോധന റിപ്പോർട്ടോ ലഭിച്ചിട്ടില്ലന്നാണ് ഉദ്യഗസ്ഥരുടെ വിശദീകരണം.

മദ്യപിച്ച് ജോലിക്ക് കയറുന്ന ഈ ജീവനക്കാരന്റെ വീഴ്ച മൂലം മുമ്പ് ഡാമിന്റെ 15 ഷട്ടറുകൾക്ക് മുകളിൽക്കൂടിയും വെള്ളം കവിഞ്ഞൊഴുകിയെന്നും തുടർന്നും മദ്യപിച്ച് ജോലിക്കെത്തുന്നതായി വിവരം ലഭിച്ചിട്ടും ഈ ജീവനക്കാരനെ ബന്ധപ്പെട്ട അധികൃതർ സംരക്ഷിച്ചുപോന്നിരുന്നതായും മറ്റുമുള്ള ആരോപണവും പരക്കെ ഉയർന്നിട്ടുണ്ട്.

മാറ്റി നിർത്തിയ ജീവനക്കാരനെ ഇപ്പോൾ ഗാർഡൻ പരിപാലന ചുമതലയിലേയക്ക് വീണ്ടും നിയമിച്ചിണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച വിവരം. ഇത് ഉദ്യോഗസ്ഥർക്ക് ഇയാളോടുള്ള താൽപര്യം വ്യക്തമാക്കുന്ന നടപടിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.

കൗണ്ടർവെയിറ്റ് പൊട്ടിവീണതോടെ ഷട്ടർ ഉയർത്താനോ താഴ്‌ത്താനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്.ഇത് പുനഃസ്ഥാപിക്കാൻ 25 ലക്ഷത്തിലേറെ രൂപയുടെ മുടക്കും ആഴ്ചകളുടെ കാലതാമസവും വേണ്ടിവരും.

കൗണ്ടർവെയിറ്റ് ഉയർത്താൻ കോഴിക്കോടുനിന്നുള്ള ഖലാസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇപ്പോൾ പെരിയാർവാലി അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ കരാർ നൽകുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അടിയന്തിര ഘട്ടത്തിൽ ഡാം തുറക്കുന്ന ഘട്ടത്തിലണ് കൗണ്ടർവെയിറ്റ് പൊട്ടിവീണതെങ്കിൽ സ്ഥിതിഗതികൾ ആശങ്കാജനകമാകുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മഴ ആരംഭിച്ചതോടെ തന്നെ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു

കൊച്ചിയിലെ വ്യാവസായ മേഖലയിലും ജില്ലയിലെ കൃഷിയിടങ്ങളിലും വെള്ളം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് കാൽനൂറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ പെരിയാറിന് കുറുകെ അണക്കെട്ട് സ്ഥാപിച്ചത്.

വടാട്ടുപാറ,ഇടമലയാർ മേഖകളിലേക്കുള്ള പാത കടന്നുപോയിരുന്നത് ഈ ഡാമിന് മുകളിലൂടെയായിരുന്നു.ഡാമിന്റെ കാലപ്പഴക്കം സുരക്ഷ ഭീഷിണി ഉയർത്തിയ സാഹചര്യത്തിൽ പൊതുമരാമത്തുവകുപ്പ് ഡാമിന് സമീപത്ത് പുതിയ പാലം നിർമ്മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

അടുത്ത കാലത്ത് പാലം വഴിയുള്ള വാഹന ഗതാഗതം പെരിയാർവാലി നിരോധിച്ചിട്ടുണ്ട്.കിഴക്കൻ മേഖലയിലെ അറിയിപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രംകൂടിയാണ് ഭൂതത്താൻ കെട്ട്.ഡാമും പെരിയാറിന്റെ തീരങ്ങളിലെ പ്രകൃതി സൗന്ദര്യവുമാണ് ഇവിടുത്തെ പ്രധാന ആകർഷക ഘടകങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP