Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാരത് ബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കും; കർഷക സമരത്തിന് ഇടത് പാർട്ടികളുടെ പിന്തുണ; ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ സമരമാർഗങ്ങൾ

ഭാരത് ബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കും; കർഷക സമരത്തിന് ഇടത് പാർട്ടികളുടെ പിന്തുണ; ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ സമരമാർഗങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കും. ആദ്യഘട്ടമായി അഞ്ചുജില്ലകളിൽ തദ്ദേശതിരഞ്ഞെടുപ്പ് എട്ടിനാണ്. അന്ന് കേരളത്തിൽ ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകും. കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടത് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.

ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ സമരമാർഗങ്ങൾ മറ്റു കർഷകസംഘടനകളുമായി ചർച്ചനടത്തി തീരുമാനിക്കുമെന്ന് കേരള കർഷകസംഘം സംസ്ഥാനസെക്രട്ടറി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കേണ്ടിവരുമെന്നും മറ്റുമാർഗങ്ങളുമായി കർഷകകോൺഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയും പറഞ്ഞു.

കർഷകരുടെ പ്രക്ഷോഭത്തിനെതിരെ ബിജെപി നടത്തുന്ന അപകീർത്തിപരമായ പ്രചാരണത്തെ അപലപിക്കുന്നതായും ഇടത് പാർട്ടികൾ പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP