Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുണ്ട കാറിൽ അനുഗമിച്ചത് ഗൂഢാലോചനയ്ക്ക് തെളിവ്; ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും; യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഹ്യ ലക്ഷ്മിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി മെൻസ് റൈറ്റ്‌സ് ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ; ഭാഗ്യലക്ഷമിയും കൂട്ടുകാരികളും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം ഉടൻ

ഗുണ്ട കാറിൽ അനുഗമിച്ചത് ഗൂഢാലോചനയ്ക്ക് തെളിവ്; ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും; യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഹ്യ ലക്ഷ്മിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി മെൻസ് റൈറ്റ്‌സ് ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ; ഭാഗ്യലക്ഷമിയും കൂട്ടുകാരികളും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം ഉടൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയുടെയും കൂട്ടാളികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാൽപ്പതിമൂന്നാം ഐറ്റമായി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു. നാഗരാജിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ രമേശ് നമ്പീശൻ ഹാജരാകും.

പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിൽ ചോദ്യം ചെയ്ത് ഗുണ്ട കാറിൽ അനുഗമിച്ചതടക്കമുള്ള ഗൂഢാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാൽ പ്രതികളെ മുൻകൂർ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ ജാമ്യഹർജിയിൽ തമ്പാനൂർ പൊലീസ് ജില്ലാ കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ട് പൂഴ്‌ത്തിയതിന് തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ കോടതി ജീവനക്കാരിക്കെതിരെ അസോസിയേഷൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് പരാതി സമർപ്പിച്ചു. പകർപ്പപേക്ഷയിൽ പറഞ്ഞിട്ടും ക്ലർക്ക് റിപ്പോർട്ട് കോപ്പിയിങ് സെക്ഷൻ ക്ലാർക്കിന് നൽകാതെ പൂഴ്‌ത്തിവച്ചെന്ന് പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ കക്ഷി ചേരാനായാണ് ഒക്ടോബർ 12 ന് ആപ്ലിക്കേഷൻ നമ്പർ എ 1449/2020 നവരായി ജാമ്യ ഹർജി തള്ളിയ ഉത്തരവിന്റെയും തമ്പാനൂർ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെയും അടയാള സഹിതം പകർപ്പിന് ജില്ലാ കോടതിയിൽ പകർപ്പപേക്ഷ സമർപ്പിച്ചത്.

എന്നാൽ ജാമ്യഹർജി പരിഗണിച്ച രണ്ടാം അഡീഷണൽ സെഷൻസ് കോടതി വനിതാ സെക്ഷൻ ക്ലർക്ക് റിപ്പോർട്ട് പൂഴ്‌ത്തിയ ശേഷം ജാമ്യഹർജി തള്ളിയ ഉത്തരവ് മാത്രം ഫെയർ കോപ്പി സൂപ്രണ്ടിന് കൈമാറി. ജില്ലാ കോടതിയിൽ ജാമ്യത്തെ എതിർത്താണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിൽ ജാമ്യത്തെ അനുകൂലിച്ച് ജില്ലാക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായാണെങ്കിൽ അത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനായാണ് അസോസിയേഷൻ റിപ്പോർട്ടിന്റെ പകർപ്പിന് അപേക്ഷിച്ചത്. റിപ്പോർട്ടു പൂഴ്‌ത്തിയതിൽ ഫെമിനിസ്റ്റുകളുമായോ പൊലീസുമായോ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളുന്ന പക്ഷം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് ഹർജി സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്ന പക്ഷം ഹർജിയിൽ കക്ഷി ചേർന്ന് ഹർജിയെ എതിർക്കുമെന്നും അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം . പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത കൊലക്കേസ് പ്രതിയായ ശ്യാം ആന്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയിൽ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കണം-എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP