Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

പത്ത് വയസിന് മുമ്പേ പഠനം നിർത്തിയ ഭാഗീരഥി അമ്മ നാലാം ക്ലാസ് തുല്യത എഴുതി പസായത് 105-ാം വയസിൽ; രാജ്യശ്രദ്ധ നേടിയത് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ; മോദിയുടെ പരാമർശത്തിലൂടെ രാജ്യശ്രദ്ധ നേടിയ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി

പത്ത് വയസിന് മുമ്പേ പഠനം നിർത്തിയ ഭാഗീരഥി അമ്മ നാലാം ക്ലാസ് തുല്യത എഴുതി പസായത് 105-ാം വയസിൽ; രാജ്യശ്രദ്ധ നേടിയത് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ; മോദിയുടെ പരാമർശത്തിലൂടെ രാജ്യശ്രദ്ധ നേടിയ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: 105-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി. കൊല്ലം കാവനാട്ടിലുള്ള വസതിയിൽ എത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഷാൾ അണിയിച്ചാണ് ആദരിച്ചത്. കുറച്ചുനേരം ഭാഗീരഥി അമ്മയൊടൊപ്പം ചെലവഴിച്ച ശേഷമാണ് സുരേന്ദ്രൻ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സുരേന്ദ്രൻ തന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിക്കപ്പെട്ടതോടെയാണ് ഭാഗീരഥി അമ്മ രാജ്യശ്രദ്ധ നേടിയത്.

ഇന്ത്യയിൽ വിവിധ മേഖലകളിൽ സ്ത്രീകളും പെൺകുട്ടികളും കൈവരിച്ച നേട്ടങ്ങളും അവരുടെ അധ്വാനശീലവും പരാമർശിക്കുന്നതിനിടെയായിരുന്നു 105-ാം വയസ്സിൽ പഠനം വീണ്ടും ആരംഭിച്ച ഭാഗീരഥി അമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഭാഗീരഥി അമ്മ. ഭാഗീരഥി അമ്മയുടെ വിജയത്തിന്റെ കഥകേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെട്ടുപോകും. ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്നെങ്കിൽ, വളർച്ച ആഗ്രഹിക്കുന്നെങ്കിൽ, എന്തെങ്കിലും വലിയ കാര്യം ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ ഉള്ളിലെ വിദ്യാർത്ഥി ഒരിക്കലും മരിക്കരുതെന്നതാണ് ആദ്യത്തെ നിബന്ധന. നമ്മുടെ 105 വയസ്സുകാരി ഭാഗീരഥി അമ്മ നമുക്ക് ആ പ്രേരണയാണേകുന്നത്. ഭാഗീരഥി അമ്മയെപ്പോലുള്ള ആളുകൾ ഈ നാടിന്റെ ശക്തിയാണ്. വലിയ പ്രേരണാസ്രോതസ്സാണ്. ഞാൻ ഭാഗീരഥി അമ്മയെ വിശേഷാൽ പ്രണമിക്കുന്നു'-മോദി പറഞ്ഞു.

കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. പത്തുവയസ്സിനുമുൻപ് സ്‌കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ചെറുപ്രായത്തിൽ ഭർത്താവിനെയും നഷ്ടമായി. എന്നാൽ, അവർ ഉത്സാഹം കൈവിട്ടില്ല. പത്താമത്തെ വയസ്സിൽ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ 105-ാം വയസ്സിൽ വീണ്ടും പഠിച്ചുതുടങ്ങി. നാലാംക്ലാസ് തുല്യതാ പരീക്ഷയെഴുതി 75 ശതമാനം മാർക്കോടെ വിജയിച്ചു. കണക്കിന് നൂറു ശതമാനം മാർക്കും നേടി. അവർ ഇനിയും പഠിക്കാനാഗ്രഹിക്കുന്നു എന്നിങ്ങനെ തുടർന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഭാഗീരഥി അമ്മയുടെ ജീവിതത്തെ പരാമർശിച്ച് പ്രതികൂല സന്ദർഭങ്ങളിൽ നമ്മുടെ ഉത്സാഹവും ഇച്ഛാശക്തിയും ഏത് പരിതസ്ഥിതിയെയും മാറ്റിമറിക്കാൻ പര്യാപ്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് ഭാഗീരഥി അമ്മ. കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഭാഗീരഥി അമ്മക്ക് 105 വയസ്സ് തികഞ്ഞത്. പ്രാക്കുളം ഗോസ്തലക്കാവിനു സമീപം നന്ദധാമിൽ ഇളയ മകളായ തങ്കമണി എ.പിള്ളയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണിപ്പോൾ ഈ മുത്തശ്ശി. ആറ് മക്കളും പതിനാറ് ചെറുമക്കളും അവരുടെ മക്കളും ഉൾപ്പെട്ട വലിയ കുടുംബത്തിന്റെ നാഥയാണ് ഭാഗീരഥി അമ്മ. ഒരു മകൾ ജീവിച്ചിരിപ്പില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP