Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സ്ത്രീ മുന്നേറ്റം ലക്ഷ്യമിട്ട് ബിയോണ്ട് പിങ്ക് എന്ന ആപ്പുമായി ഡോ. ബിന്ദു എസ് നായർ; സ്ത്രീകളുടെ വിജയഗാഥകൾ പങ്കുവെയ്ക്കുന്ന ഈ ആപ്പിന്റെ ലക്ഷ്യം സ്ത്രീകളെ പ്രചോദിപ്പിച്ച് അറിവിന്റെ ലോകത്തേക്ക് എത്തിക്കുക; സ്ത്രീ പുരുഷന്മാർക്കിടയിലെ ഇൻഫൊർമേഷൻ ഗ്യാപ്പ് കുറയ്ക്കാൻ ബിയോണ്ട് പിങ്ക്

സ്ത്രീ മുന്നേറ്റം ലക്ഷ്യമിട്ട് ബിയോണ്ട് പിങ്ക് എന്ന ആപ്പുമായി ഡോ. ബിന്ദു എസ് നായർ; സ്ത്രീകളുടെ വിജയഗാഥകൾ പങ്കുവെയ്ക്കുന്ന ഈ ആപ്പിന്റെ ലക്ഷ്യം സ്ത്രീകളെ പ്രചോദിപ്പിച്ച് അറിവിന്റെ ലോകത്തേക്ക് എത്തിക്കുക; സ്ത്രീ പുരുഷന്മാർക്കിടയിലെ ഇൻഫൊർമേഷൻ ഗ്യാപ്പ് കുറയ്ക്കാൻ ബിയോണ്ട് പിങ്ക്

സ്ത്രീ കളുടെ മുന്നേറ്റത്തിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന കേരളം പോലുള്ള പ്രദേശങ്ങളിൽപ്പോലും ഒരുപാട് മേഖലകളിൽ സ്ത്രീകൾ ഇപ്പോഴും പിന്തള്ളപ്പെട്ടു പോകുന്നത് ഒട്ടേറെ വിഷയങ്ങളിൽ ഭൂരിപക്ഷം സ്ത്രീകൾക്കും വലിയ താൽപ്പര്യമോ പിടിപാടോ ഇല്ലാത്തതുകൊണ്ടാണ്. ഉദാഹരണത്തിന് ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ പല മേഖലകളിലും മിക്കവാറും സ്ത്രീകൾക്ക് വലിയ അറിവില്ല. അക്ഷരാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല. കാരണം, അറിവാണ് മുന്നേറ്റത്തിന്റെ പ്രധാന ആയുധം. അറിവില്ലായ്മയുടെ ഈ വിടവ് നികത്താനാണ് ബിയോണ്ട് പിങ്ക് എന്ന ആപ്പിന്റെ വരവ്. ഇന്നത്തെ സ്ത്രീ ആവശ്യപ്പെടുന്ന വിവരങ്ങളല്ല നാളത്തെ സ്ത്രീയാകാൻ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ആപ്പ് അപ്പപ്പോൾ എത്തിച്ചു നൽകുന്നത്.

ഒരേ സമയം വിവരങ്ങൾ നൽകാനും സ്ത്രീകളുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമേകാനും ലക്ഷ്യമിട്ടുള്ളതാണ് ആപ്പിന്റെ രൂപകൽപ്പന. വിവിധ മേഖലകളിലെ സ്ത്രീകളുടെ വിജയകഥകൾ ആപ്പിന്റെ ഭാഗമാണ്. ആപ്പ് ഉപയോഗിക്കുന്നവരെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം. പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന ബീപ്പുകളാണ് ഇതിന്റെ പ്രധാന സവിശേഷത. ബിയോണ്ട് പിങ്ക് പവർ സമ്മറീസിന്റെ ചുരുക്കപ്പേരായാണ് ബീപ്പ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ആപ്പ് ഇവിടെനിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

'സ്ത്രീപുരുഷന്മാർ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവർക്കിടയിലുള്ള ഇൻഫർമേഷൻ ഗ്യാപ്പാണ്. ഈ വിടവാണ് ബിയോണ്ട് പിങ്ക് നികത്താൻ ശ്രമിക്കുന്നത്. അല്ലാതെ ഫെമിനിസത്തിന്റെ കൊടി പിടിക്കലോ പുരുഷന്മാരോട് മത്സരിക്കലോ ഞങ്ങളുടെ ലക്ഷ്യമല്ല. മൃദുത്വത്തിന്റേയും ലോലതയുടേയും പ്രതീകമാണ് പിങ്ക്. സ്ത്രീകളെ പ്രതിനിധീകരിക്കുന്ന നിറം. അതിൽ മോശമൊന്നുമില്ല, കാരണം സ്ത്രീകൾക്ക് ആ ലോലത്വം വേണം. എന്നാൽ സ്ത്രീകൾക്ക് ചെയ്യാനും നേടാനുമായി വലിയ കാര്യങ്ങൾ വേറെയുമുണ്ട്. പിങ്കിൽ തളച്ചിടേണ്ടവരല്ല, പിങ്കിനപ്പുറം സാധ്യതകളുള്ളവരാണ് സ്ത്രീകൾ എന്നു മാത്രമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,' ബിയോണ്ട് പിങ്കിന്റെ ശിൽപ്പിയായ ബിയോണ്ട് മീഡിയ ലാബ്സിന്റെ സ്ഥാപകയും സിഇഒയുമായ ഡോ. ബിന്ദു എസ് നായർ പറയുന്നു.

മാനജ്മെന്റ് വിദഗ്ധ, പ്രസിദ്ധയായ എച്ച്ആർ പ്രൊഫഷണൽ തുടങ്ങിയ മേഖലകളിൽ ആഗോള കമ്പനികളിലുൾപ്പെടെ 22 വർഷത്തെ അനുഭവസമ്പത്താണ് ബിയോണ്ട് പിങ്ക് പോലൊരു സ്ത്രീശാക്തീകരണ ആപ്പ് പുറത്തിറക്കാൻ ഡോ. ബിന്ദുവിന് പ്രേരണയായത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയോണ്ട് മീഡിയ ലാബ്സിന്റെ പത്തംഗ ടീമാണ് ഒരു ദിവസം പല തവണ അപ്ഡേറ്റ് ചെയ്യപ്പെടുന്ന ആ ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

ഓർഗനൈസേഷൻ ബിഹേവിയറിൽ പിഎച്ച്ഡി ബിരുദമുള്ള ഡോ. ബിന്ദു സ്ത്രീശാക്തീകരണരംഗത്തെ ലേഖനങ്ങൾ, പഠനങ്ങൾ, പ്രസംഗപരമ്പരകൾ എന്നിവകളിലൂടെയും പ്രസിദ്ധയാണ്. 2015-ലെ ഏഷ്യാ പസഫിക് എച്ച്ആർ കോൺഗ്രസ്സിൽ ഏഷ്യയിൽ നിന്നുള്ള ഏറ്റവും സ്വാധീനം ചെലുത്തുന്ന എച്ച്ആർ പ്രൊഫഷണൽ, 2016-ലെ വേൾഡ് എച്ച്ആർഡി കോൺഗ്രസിൽ ഡൈവേഴ്സിറ്റി ലീഡർഷിപ്പ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ഇക്കാലത്തിനിടെ ഡോ. ബിന്ദുവിന് ലഭിച്ചിട്ടുണ്ട്. 2003-ൽ പ്രസിദ്ധീകരിച്ച ക്രിയേറ്റ് യുവർ ഓൺ സ്‌ക്സസ് സ്റ്റോറി എന്ന പുസ്തകത്തിന്റെ കർത്താവു കൂടിയായ ഡോ. ബിന്ദു നാസ്‌കോം, സിഐഐ പ്ലാറ്റ്ഫോമുകളിലും ഒരു പരിചിതമുഖമാണ്.

ബിയോണ്ട് പിങ്കിന്റെ ഉള്ളടക്കത്തിൽ പകുതിയോളവും സ്ത്രീസംബന്ധിയാണെന്ന് ഡോ. ബിന്ദു നായർ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ വിവരങ്ങൾ എത്തിക്കുമ്പോൾത്തന്നെ ലളിതമായ ഉപയോഗക്രമമാണ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്. പവർ സ്റ്റോറികൾക്കു പുറമെ ഷീഹീറോ, വിമെന്റർ തുടങ്ങിയ വിഭാഗങ്ങളും ബിയോണ്ട് പിങ്കിലുണ്ട്. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ആപ് വൈകാതെ ഐഒഎസ് ഫോണുകളിലേയ്ക്കും എത്തിക്കുമെന്നും ഡോ. ബിന്ദു എസ് നായർ പറഞ്ഞു. സ്ത്രീകൾ സ്വതവേ ഇഷ്ടപ്പെട്ട ഫാഷൻ, എന്റർടെയ്ന്മെന്റ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എന്നീ വിഷയങ്ങൾക്കു പുറമെ പരിസ്ഥിതി, സയൻസ്, സ്പോർട്സ്, പൊളിറ്റിക്സ്, ബിസിനസ് തുടങ്ങിയ മേഖലകളിലും ലോകമെങ്ങും നടക്കുന്ന സംഭവവികാസങ്ങളും മുന്നേറ്റങ്ങളുമാണ് ഈ ആപ്പിലൂടെ നൽകിവരുന്നത്.

പ്ലേസ്റ്റോറിൽ ബിയോണ്ട് പിങ്ക് എന്ന് സെർച്ച് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP