Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഒരു ബിയർ കുപ്പിക്ക് മൂന്ന് രൂപ; ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ: ബിവറേജസ് ഷോപ്പിൽ നിന്ന് ഇനി മുതൽ മദ്യം വാങ്ങുക മാത്രമല്ല; വാങ്ങിയ കുപ്പി വിലയ്ക്ക് കൊടുക്കുകയും ചെയ്യാം

ഒരു ബിയർ കുപ്പിക്ക് മൂന്ന് രൂപ; ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ: ബിവറേജസ് ഷോപ്പിൽ നിന്ന് ഇനി മുതൽ മദ്യം വാങ്ങുക മാത്രമല്ല; വാങ്ങിയ കുപ്പി വിലയ്ക്ക് കൊടുക്കുകയും ചെയ്യാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളിൽ ഇനി മദ്യം വിൽക്കുക മാത്രമല്ല, വാങ്ങിയ കുപ്പികൾ തിരികെ നൽകുകയും ചെയ്യാം. കൊടുക്കുന്ന കുപ്പികൾക്ക് പണവും ലഭിക്കും. ഒരു ബിയർ കുപ്പിക്ക് കിട്ടും മൂന്ന് രൂപ. പ്ലാസ്റ്റിക് കുപ്പിയാണെങ്കിൽ ഒരു കിലോ എത്തിച്ചാൽ 15 രൂപ ലഭിക്കും. ഇന്നലെ ക്ലീൻ കേരള കമ്പനിയുമായി ബവ്‌റിജസ് കോർപറേഷൻ ഒപ്പിട്ട കരാർ പ്രകാരം മദ്യം വിൽക്കുന്ന കേന്ദ്രങ്ങളിൽ തന്നെ കുപ്പിയും ശേഖരിക്കും. ക്ലീൻ കേരള കമ്പനി പ്രതിനിധികളാണു കുപ്പികൾ വാങ്ങുക.

സംസ്ഥാനത്ത് ജനുവരി 1 മുതൽ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് ഇത്. പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നവർ തന്നെയാണ് അവ തിരിച്ചെടുക്കേണ്ടതും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ നിന്നാണ് മദ്യകുപ്പികൾ ശേഖരിക്കുക. 3 മാസത്തേക്കു മദ്യക്കുപ്പികൾ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാർ. പിന്നാലെ സംസ്ഥാനമാകെ വ്യാപിപ്പിക്കും.

ഷോപ്പുകളിലെ കുപ്പിശേഖരണത്തിനു പുറമേ ഹരിത കർമസേനയും ആക്രിക്കച്ചവടക്കാരും വീടുകളിലെത്തി കുപ്പി വാങ്ങും. കോർപറേഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും ശേഖരണ കേന്ദ്രങ്ങളിലും കുപ്പി എത്തിക്കാം. ക്ലീൻ കേരളയ്ക്കു നേരിട്ടു കുപ്പി നൽകുന്നവർക്കു മാത്രമാണു നിശ്ചയിച്ചിട്ടുള്ള വില നൽകുക. ഹരിത കർമസേനയിൽ നിന്നു പണം ലഭിക്കില്ല. കാർപറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കൺസ്യൂമർഫെഡ് ഷോപ്പുകളിലും കുപ്പി കൈമാറാം

ശേഖരണ കേന്ദ്രങ്ങളിൽ ഗ്ലാസ് കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, ബീയർ കുപ്പികൾ എന്നിവ ശേഖരിക്കുന്നതിന് വെവ്വേറെ നിറത്തിലുള്ള ബിന്നുകൾ സ്ഥാപിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നു ശേഖരിക്കുന്ന കുപ്പികൾ ബവ്‌റിജസ് കോർപറേഷൻ പരിശോധിച്ച് 5 ദിവസത്തിനുള്ളിൽ അംഗീകാരം നൽകിയാൽ പുനഃചംക്രമണ ഏജൻസിക്കു കൈമാറും. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീൻ കേരള കമ്പനിക്കു ബവ്‌റിജസ് കോർപറേഷൻ നൽകണം.

ഒരു ബീയർ കുപ്പി, 1 ലീറ്റർ മദ്യക്കുപ്പി എന്നിവയ്ക്ക് 3 രൂപ ലഭിക്കും, അര ലീറ്റർ മദ്യക്കുപ്പി രണ്ടെണ്ണം നൽകിയാലും മൂന്ന് രൂപ ലഭിക്കും. 180 മില്ലിലീറ്റർ മദ്യക്കുപ്പി മൂന്നെണ്ണത്തിനാണ് മൂന്ന് രൂപ. ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപയാണ് വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP