Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; മലയാളികൾ കുടിച്ചത് 313.63 കോടി രൂപയുടെ മദ്യം; വിൽപ്പനയിൽ ഒന്നാമത് വളഞ്ഞവട്ടം ഔട്ട്‌ലെറ്റ്

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; മലയാളികൾ കുടിച്ചത് 313.63 കോടി രൂപയുടെ മദ്യം; വിൽപ്പനയിൽ ഒന്നാമത് വളഞ്ഞവട്ടം ഔട്ട്‌ലെറ്റ്

തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ വർഷത്തേക്കാൾ 11 കോടി രൂപയുടെ അധികം വിൽപ്പന ഈ വർഷം നടന്നതായി ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് കോടി രൂപയുടെ വിൽപ്പന വർധനവുണ്ടായി. ക്രിസ്മസ് ദിനത്തിൽ 11.34 കോടി രൂപയുടെ അധികം മദ്യം വിറ്റു.

ക്രിസ്മസിന് മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യം. ക്രിസ്മസ് ദിനത്തിനു തലേന്നുള്ള മൂന്നു ദിവസത്തെ കണക്കാണിത്. ക്രിസ്മസിനു തൊട്ടുമുന്നത്തെ ദിവസം മാത്രം 157.05 കോടി രൂപയുടെ മദ്യമാണ് മലയാളി അകത്താക്കിയത്. കഴിഞ്ഞ വർഷം ക്രിസ്മസ് മദ്യവിൽപ്പന 256.01 കോടി രൂപയുടേതായിരുന്നു. ഇത്തവണ കുടിച്ചുകളഞ്ഞ തുകയിൽ 18.22 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വിറ്റഴിച്ച മദ്യത്തിന്റെ കണക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ബാറുകളിൽ നിന്ന് വിറ്റ മദ്യത്തിന്റെ കണക്ക് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വർഷം ക്രിസ്മസിന് ആകെ 76.13 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ അത് 87 കോടി രൂപയായി വർധിച്ചു.

ഇത്തവണ തിരുവല്ലയിലെ വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 52.03 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റിൽ ഒറ്റ ദിവസം കൊണ്ട് വിറ്റത്. ക്രിസ്മസിന് മുന്നോടിയായി മൂന്ന് ദിവസത്തെ കണക്ക് പരിശോധിച്ചാൽ ആകെ 313. 63 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP