Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന്'; കളക്ഷൻ തുകയുമായി ബെവ്‌കോ ജീവനക്കാരൻ മുങ്ങി; സംഭവം കാഞ്ഞിരപ്പുഴ ഔട്ട്‌ലെറ്റിൽ

'സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന്'; കളക്ഷൻ തുകയുമായി ബെവ്‌കോ ജീവനക്കാരൻ മുങ്ങി; സംഭവം കാഞ്ഞിരപ്പുഴ ഔട്ട്‌ലെറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ട്ലെറ്റ് കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. ആലത്തൂർ സ്വദേശിയായ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷൻ തുകയായ 31.25 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നാല് ദിവസവും ബാങ്ക് അവധിയായതിനാലാണ് കളക്ഷൻ തുക അടക്കാൻ സാധിച്ചിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്‌ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.

ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP