Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെവ്ക്യൂ ആപ്പ് വില്ലനാകുന്നു; ബെവ്‌കോയിൽ മദ്യം വാങ്ങാൻ ആളില്ല; വിൽപ്പന കുത്തനെ കുറയുന്നു; കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയുണ്ടാകുമെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്

ബെവ്ക്യൂ ആപ്പ് വില്ലനാകുന്നു; ബെവ്‌കോയിൽ മദ്യം വാങ്ങാൻ ആളില്ല; വിൽപ്പന കുത്തനെ കുറയുന്നു; കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയുണ്ടാകുമെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന് തിരിച്ചടിയാകുന്നു. ബെവ്ക്യൂ ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം വിൽപ്പന മൂന്നിലൊന്നായി ഇടിഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ബാറുകൾ വൻ നേട്ടമാണ് കൊയ്യുന്നത്. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ പ്രതിദിനം ശരാശരി 35 കോടിയുടെ വിപ്പനയാണുണ്ടായിരുന്നത്. ബാറുകളിൽ ഇത് 10 കോടിയോളമായിരുന്നു.

ബെവ്‌കോ ആപ്പ് നിലവിൽ വന്നതോടെ ബാറുകളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. കഴിഞ്ഞ മാസം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകൾ വഴി 380 കോടിയുടെ വിൽപ്പനായാണ് നടന്നത്. എന്നാൽ വെയർഹൗസിൽ നിന്നും ബാറുകൾ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടർന്നാൽ ബെവ്‌കോയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടന എം.ഡിക്ക് കത്തയച്ചത്.

ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ ജീവനക്കാർക്ക് മറ്റ് സർക്കാർ സ്ഥാപനങ്ങളിലേത് പോലെ കോവിഡ് കാല പരിഗണനയില്ലാത്തതും വലിയ പരാതികൾക്കാണ് വഴിയൊരുക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എല്ലാ ജിവനക്കാരും പ്രവർത്തിക്കണം. ഒരാൾക്ക് കോവിഡ് വന്നാൽ മുഴുവൻ തൊഴിലാളികളും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണുള്ളത്. പകുതി ജീവനക്കാരെ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ നിയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP