Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറുടമകളുടെയും മാഫിയകളുടെയും നിയമലംഘനം പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കുന്നു; ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കേസെടുക്കുന്നു: ഇത് ജനാധിപത്യ വിരുദ്ധവും ഇരട്ടത്താപ്പുമെന്ന് ബെന്നി ബഹന്നാൻ

ബാറുടമകളുടെയും മാഫിയകളുടെയും നിയമലംഘനം പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കുന്നു; ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കേസെടുക്കുന്നു: ഇത് ജനാധിപത്യ വിരുദ്ധവും ഇരട്ടത്താപ്പുമെന്ന് ബെന്നി ബഹന്നാൻ

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം:കരിമണൽ മാഫിയും ബാറുടമകളും നിയമ ലംഘനം നടത്തിയപ്പോൾ നോക്കി നിന്ന സർക്കാർ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്കെതിരെ കേസടുത്തത് ജനാധിപത്യവിരുദ്ധവും ഇരട്ടത്താപ്പുമാണെന്ന യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു

സർക്കാർ പ്രവാസികൾക്കെതിരെ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെപ്രതിഷേധം സംഘടിപ്പിച്ചപ്പോൾ താൻ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ലോക്ക് ഡൗൺ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് കേസെടുക്കുകയുണ്ടായി. തോട്ടപ്പള്ളിയിൽ കരിമണൽ മാഫിയക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവിടം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ അമ്പലപ്പുഴ പൊലീസും കേസെടുത്തു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോക്ക് ഡൗൺ ലംഘിച്ച് സംസ്ഥാനത്തുടനീളം ബാറുകൾക്ക് മുമ്പിൽ തടിച്ച് കൂടിയവർക്കെതിരെ കേസെടുത്തതായി കണ്ടില്ല അതോടൊപ്പം നിയമലംഘനം നടത്തി തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടതുന്ന മാഫിയക്കെതിരെയുംപൊലീസ് കേസെടുത്തില്ല. ഇതോടെ ഇടത് സർക്കാർ മാഫിയക്കൊപ്പമാണെന്ന യു.ഡി എഫ് ആരോപണം ശരിയായി വന്നിരിക്കുകയാണ്. മാഫിയകൾക്ക് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയും എന്നത് പൊലീസിന്റെ വിശ്വാസ്യതയെ മാഫിയകൾക്ക് അടിയറ വയ്കുന്ന നടപടിയാണന്നും ബെന്നി ബഹന്നാൻപറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP