Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി നടത്തിയ എല്ലാ പ്രസ്താവനകളും തെറ്റാണെന്നു തെളിഞ്ഞു'; ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യം; കെപിസിസി അംഗം ബെന്നി ബെഹന്നാൻ സീതാറാം യെച്ചൂരിക്കു കത്തയച്ചു

'ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി നടത്തിയ എല്ലാ പ്രസ്താവനകളും തെറ്റാണെന്നു തെളിഞ്ഞു'; ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യം; കെപിസിസി അംഗം ബെന്നി ബെഹന്നാൻ സീതാറാം യെച്ചൂരിക്കു കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇയിൽ സാമ്പത്തിക തട്ടിപ്പും യാത്രാവിലക്കും നേരിടുന്ന ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് കോടിയേരി ബാലകൃഷ്ണനെ സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ചു.

ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി നടത്തിയ എല്ലാ പ്രസ്താവനകളും തെറ്റാണെന്നു തെളിഞ്ഞു. മകൻ നടത്തിയ സാന്പത്തിക തട്ടിപ്പും അതിനു പിതാവു നൽകിയ സംരക്ഷണവും പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പവും അവമതിപ്പും സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിൽ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തു. ജനങ്ങളും ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തിൽ കോടിയേരിയെ പോളിറ്റ് ബ്യൂറോയിൽനിന്നു നീക്കം ചെയ്തു മാതൃകാ നടപടി സ്വീകരിക്കണമെന്നും യെച്ചൂരിക്കു നൽകിയ കത്തിൽ ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു.

ദുബായിലെ ജാസ് ടൂറിസം കന്പനിയാണ് 13 കോടി രൂപ ബിനോയ് നൽകാനുണ്ടന്നു പരാതിപ്പെട്ടത്. ജാസ് കന്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്ക് ദുബായ് കോടതി ഫെബ്രുവരി ഒന്നിനു യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും ബെന്നി ബെഹന്നാൻ കത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP