Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെംഗളൂരുവിൽ നിന്നെത്തിയ മലയാളി ദമ്പതികളെ മൂന്ന് ദിവസത്തോളം ഷെഡ്ഡിൽ കെട്ടിയിട്ടു; ഭാര്യയെ മൂന്ന് ദിവസത്തോളം പീഡനത്തിന് ഇരയാക്കി: അഞ്ച് പേർക്കെതിരെ പീഡനത്തിനിരയായ സ്ത്രീ മുഖ്യമന്ത്രിക്ക് പരാതി നൽകി

ബെംഗളൂരുവിൽ നിന്നെത്തിയ മലയാളി ദമ്പതികളെ മൂന്ന് ദിവസത്തോളം ഷെഡ്ഡിൽ കെട്ടിയിട്ടു; ഭാര്യയെ മൂന്ന് ദിവസത്തോളം പീഡനത്തിന് ഇരയാക്കി: അഞ്ച് പേർക്കെതിരെ പീഡനത്തിനിരയായ സ്ത്രീ മുഖ്യമന്ത്രിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ

കണ്ണൂർ: ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ മലയാളി ദമ്പതിമാരെ മൂന്ന് ദിവസത്തോളം ഷെഡ്ഡിൽ കെട്ടിയിട്ട് പീഡിപ്പിച്ചു. കൊട്ടിയൂർ അമ്പായത്തോടിനു സമീപമാണ് സംഭവം. ദമ്പതിമാരുടെ പേരിലുള്ള നാലേക്കർ സ്ഥലത്തെ ഷെഡ്ഡിൽവച്ചാണ് ജനുവരി 16 മുതൽ 19 വരെ ഇരുവരേയും ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികൾ അഞ്ചുപേരുള്ളതായി പരാതിയിൽ പറയുന്നു.

ബാംഗ്ലൂരിൽ താമസമാക്കിയ ദമ്പതികൾ അമ്പായത്തോട്ടിൽ നാലേക്കർ സ്ഥലം വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താൻ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നൽകി. ജിഷ്മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കിൽ പൊലീസിൽ പരാതികൊടുക്കുമെന്നും ദമ്പതിമാർ പറഞ്ഞു. ഈ സമയം ജിഷ്മോനും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തി ഷെഡ്ഡിൽ കെട്ടിയിടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

രണ്ടു ഷെഡ്ഡുകളിലായാണ് ഇരുവരേയും കെട്ടിയിട്ടത്. മർദിച്ചതിനു പുറമേ മൊബൈൽ ഫോണും എ.ടി.എം. കാർഡും കൈക്കലാക്കി. തുടർന്ന് ഷെഡ്ഡിൽവെച്ച് ജിഷ്മോൻ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.

19-ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡ്ഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചു. അയാൾ രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികൾ അവിടെനിന്നു മുങ്ങി. സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്‌പി.ക്കും ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് കേളകം പൊലീസ് കേസെടുത്തു.

ജിഷ്മോൻ ബെംഗളൂരുവിലെത്തി ആഡംബരക്കാറും കവർന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്തു. ജിഷ്മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്‌പി. സജേഷ് വാഴവളപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP