Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട്ടെ അതിഥി തൊഴിലാളികൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ബംഗാൾ സ്വദേശി ബേപ്പൂരിൽ അറസ്റ്റിൽ

കോഴിക്കോട്ടെ അതിഥി തൊഴിലാളികൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ബംഗാൾ സ്വദേശി ബേപ്പൂരിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അതിഥി തൊഴിലാളികൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ബംഗാൾ സ്വദേശി ബേപ്പൂരിൽ അറസ്റ്റിലായി. ബംഗാൾ സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ആണ് അറസ്റ്റിലായത്.

ബംഗാളിൽ നിന്നു ലഹരി വസ്തുക്കൾ എത്തിച്ച് അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്തു വരുകയായിരുന്നു ഇയാളെന്ന് ബേപ്പൂർ പൊലീസ് പറഞ്ഞു. 200 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

ബേപ്പൂരിലെയും പരിസരങ്ങളിലെയും ലോഡ്ജുകൾ കേന്ദ്രീകരിച്ച് അതിഥി മത്സ്യത്തൊഴിലാളികൾക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുമൽദാസ് കഞ്ചാവ് വിൽക്കുന്നതായി എസ്‌ഐ കെ.ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

പിന്നീട് ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി വിൽപ്പനയ്‌ക്കെത്തിയ പ്രതിയെ ബേപ്പൂർ ഹാർബർ റോഡ് ജംക്ഷനിൽ നിന്നാണ് വലയിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP