Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചതുരംഗപ്പാറയിൽ ബെല്ലിഡാൻസും മദ്യസൽക്കാരവും നടത്തിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകും; ശരീരവടിവുകൾ വ്യക്തമാക്കുന്ന നൃത്തച്ചുവടുകളിലൂടെ വൈറലായ നർത്തകിയുടെ വിവരങ്ങളും പൊലീസിന്

ചതുരംഗപ്പാറയിൽ ബെല്ലിഡാൻസും മദ്യസൽക്കാരവും നടത്തിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകും; ശരീരവടിവുകൾ വ്യക്തമാക്കുന്ന നൃത്തച്ചുവടുകളിലൂടെ വൈറലായ നർത്തകിയുടെ വിവരങ്ങളും പൊലീസിന്

സ്വന്തം ലേഖകൻ

മൂന്നാർ;കോവിഡ് ചട്ടം ലംഘിച്ച് ചതുരംഗപ്പാറയിൽ ബെല്ലിഡാൻസും മദ്യസൽക്കാരവും നടത്തിയ സംഭവത്തിൽ 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും തുടർന്നും അറസ്റ്റുണ്ടാവുമെന്നും പൊലീസ്.നർത്തികിയെക്കുറിച്ചും ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചുമുള്ള മുഴുവൻ വിവരങ്ങളും പൊലീസിന് ലഭിച്ചതായിട്ടാണ് സൂചന.

കോതമംഗംലം സ്വദേശി റോയി കുര്യന്റെ തണ്ണിക്കോട്ട് ഗ്രാനൈറ്റിസിന്റെ ഉൽഘടനമാണ് കോവിഡ് ചട്ടങ്ങൾ ലംഘിച്ച് നടന്നത്. കഴിഞ്ഞമാസം 28-ന് ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചതുരംഗപ്പാറയിലെ റിസോർട്ടിലാണ് ബെല്ലി ഡാൻസും മദ്യസൽക്കാരവും അരങ്ങേറിയത്.

ശരീരവടിവുകൾ വ്യക്തമാക്കുന്ന നൃത്തച്ചുവടുകളിലൂടെ നർത്തകി കാഴ്ചക്കാരെ ഹരം കൊള്ളിച്ചു എന്നാണ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ച ബെല്ലി ഡാൻസ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.ആവേശം മൂത്ത് സ്ഥലത്തുണ്ടായിരുന്നവരിൽ ഒരാൾ വേദിയിലെത്തി നർത്തകിയോടൊപ്പം ചുവടുവയ്ക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണം.ഹൈറേഞ്ച് മേഖലയിലേയ്ക്ക് ബെല്ലി ഡാൻസെന്ന കലാരൂപം എത്തുന്നത് ഈ പരിപാടിയിലൂടെ ആണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.ഉക്രയിൻ സ്വദേശിനി ജലിൻകയാണ് ബെല്ലി ഡാൻസുമായി ചതുരംഗപ്പാറയിലെത്തിയിതെന്നാണ് അറിയുന്നത്.ഇവർ കഴിഞ്ഞ ഫെബ്രുവരി മുതൽ കൊച്ചിയിൽ താമസിച്ചുവരികയാണ്.ഇനി രണ്ട് മാസംകൂടി കേരളത്തിൽ കഴിയുന്നതിനുള്ള രേഖകൾ ഇവരുടെ പക്കലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ബെല്ലി ഡാൻസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് സംഭവം വിവാദമായത്.പിന്നാലെ സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്തിരുന്നു.47 പേരെ തിരിച്ചറിയുകയും 6 പേരെ അറസ്റ്റുചെയ്യുകയും ചെയ്തെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം.സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് മാനേജർമാരെയും മറ്റ് 4 പേരെയും അറസ്റ്റ് ചെയ്തെന്നും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്നുമാണ് പൊലീസ് പറയുന്നത്.പൊലീസിന്റെ മൗനസമ്മതത്തോടെയാണ് പരിപാടി നടന്നതെ ആരോപണവും ചൂടുപിടിച്ചിട്ടുണ്ട്.

15 ഏക്കർ വിസ്്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ കെട്ടിടത്തിൽ ആഘോഷപരിപാടി സംഘടിപ്പിച്ചതിനാൽ വിവരം പുറംലോകം അറിയില്ലെന്ന ധാരണയിലും സാമ്പത്തീക-രാഷ്ട്രീയ സമ്മർദ്ദത്താലുമാണ് പൊലീസ് ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാതിരുന്നതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP