Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാളത്തെ ഹർത്താൽ നിയമവിരുദ്ധം; ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം പാലിച്ചിട്ടില്ലെന്ന് ഡിജിപി; അക്രമ സംഭവങ്ങളും നഷ്ടവും ഉണ്ടായാൽ നേതാക്കളിൽ നിന്നും ഈടാക്കുമെന്നും ബെഹ്‌റ

നാളത്തെ ഹർത്താൽ നിയമവിരുദ്ധം; ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം പാലിച്ചിട്ടില്ലെന്ന് ഡിജിപി; അക്രമ സംഭവങ്ങളും നഷ്ടവും ഉണ്ടായാൽ നേതാക്കളിൽ നിന്നും ഈടാക്കുമെന്നും ബെഹ്‌റ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചൊവ്വാഴ്‌ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താൽ പിൻവലിക്കണം എന്ന ആവശ്യവുമായി ഡിജിപി ലോകനാഥ് ബെഹ്‌റ. ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം. എന്നാൽ ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ ഇത് പാലിച്ചിട്ടില്ല. അതിനാൽ നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണെന്നും നോട്ടീസ് അവഗണിച്ചാൽ സംഘടനകൾ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ഹർത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസവുമില്ല. എന്നാൽ ഹർത്താൽ അനുവദിക്കില്ല. ഹർത്താൽ നടത്തിയാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ അതുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളിൽ നിന്ന് ഈടാക്കും. കരുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ബെഹ്‌റ അറിയിച്ചു.

ഹർത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല, എന്നാൽ ഹർത്താൽ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. ഹർത്താൽ ആഹ്വാനവുമായി സംഘനകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണ നൽകാൻ പൊലീസ് പ്രതിജ്ഞാബന്ധമാണെന്നും ബെഹ്റ വ്യക്തമാക്കി.

അതേസമയം ഹർത്താലുമായി മുന്നോട്ടു പോകുമെന്ന് പത്രസമ്മേളനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനങ്ങൾ ചേർന്ന സംയുക്ത സമരസമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP