Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ പീഡനവും പ്രണയനൈരാശ്യവും; വിവാഹവാഗ്ദാനം നൽകി മുങ്ങിയ കാമുകന്മാർ പിടിയിൽ

വിദ്യാർത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ പീഡനവും പ്രണയനൈരാശ്യവും; വിവാഹവാഗ്ദാനം നൽകി മുങ്ങിയ കാമുകന്മാർ പിടിയിൽ

കാഞ്ഞിരപ്പള്ളി: പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടികൾ പീഡനത്തിനിരയായതായി പൊലീസ്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ പല സ്ഥലത്തും വച്ച് കാമുകന്മാർ പീഡിപ്പിച്ചെന്നും പിന്നീട് ഇവർ പെൺകുട്ടികളെ കൈ വിട്ടതാണെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു പെൺകുട്ടികളിൽ ഒരാൾ മരണമടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ കാഞ്ഞിരപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം കോയിപ്പളളി പുതുപ്പറമ്പിൽ അജ്മൽ (20) പൊൻകുന്നം ശാന്തിഗ്രാം പുതുപ്പറമ്പിൽ അൻസർ അക്‌ബർ(22), തമ്പലക്കാട് കരിപ്പപറമ്പ്കടുത്തിൽ വിശാഖ് കെ.(24) പാറത്തോട് പുതുപ്പറമ്പിൽ നഹാസ് പി.എസ്.(21) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ, ഒന്നും രണ്ടും പ്രതികളായ അജ്മലും, അൻസർ അക്‌ബറും മരിച്ച ബിന്ധ്യയുമായി സൗഹൃദത്തിലായിരുന്നു. ബിന്ധ്യയോട് പ്രണയം നടിച്ച അജ്മൽ പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ബിന്ധ്യയെ അൻസറിനും കാഴ്‌ച്ച വച്ചു. പിന്നീട് ഇവരുടെ സുഹൃത്തായ വിശാഖും ബിന്ധ്യയുമായി പരിചയപ്പെട്ടു. ഇവർ മൂവരും പല തവണ പല സ്ഥലങ്ങളിൽ വച്ച് ബിന്ധ്യയെ പീഡിപ്പിച്ചു. അജ്മൽ വിവാഹം കഴിക്കുമെന്ന വിശ്വാസത്തിലാണ് ബിന്ധ്യ എല്ലാത്തിനും വഴങ്ങിക്കൊടുത്തതെന്ന് പൊലീസ് പറയുന്നു. ബിന്ധ്യയുടെ കൂട്ടുകാരിയെ പ്രേമിച്ച മറ്റൊരു പ്രതിയായ നഹാസ് വിവാഹവാഗ്ദാനം നൽകിയതിനുശേഷം വീട്ടുകാരുടെ എതിർപ്പ് മൂലം പിൻവാങ്ങി. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ പെൺകുട്ടികൾ തങ്ങളെ ഉപേഷിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിനായി നഹാസ് മുൻകയ്യെടുത്ത് ശ്രമം തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ 11 ന് ഒന്നും രണ്ടും പ്രതികളായ അജ്മലും അൻസറുമായി സംസാരിക്കുന്നതിന് തീരുമാനിച്ചു. പ്രതികൾ പറഞ്ഞതനുസരിച്ച് പ്രശ്‌നം സംസാരിച്ച് തീർക്കുന്നതിനായി നഹാസ് പെൺകുട്ടികളുമായി അജ്മലും അൻസറും പറഞ്ഞ സ്ഥലങ്ങളിൽ എത്തിയെങ്കിലും ഇവിടെങ്ങും വരാതെ അവർ മുങ്ങുകയായിരുന്നു. അവർ പറഞ്ഞ സ്ഥലത്ത് കുറെയേറെ സമയം പ്രതികളെ നോക്കിനിന്നിട്ടും കാണാതെ വന്നപ്പോൾ പെൺകുട്ടികളെ ഉപേക്ഷിച്ച് നഹാസും മുങ്ങി. ഇതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
സ്വർണ്ണപണിക്കായി ബിന്ധ്യയുടെ അച്ഛൻ വീട്ടിൽ സൂക്ഷിച്ചിരുന്ന സൈനേഡ് കലർന്ന മിശ്രിതം(സോഡിയം സൈനേഡ്) ബിന്ധ്യ നേരത്തെ കരുതിയിരുന്നു. കടയിൽനിന്നും ശീതളപാനീയം വാങ്ങി അതിൽ വിഷം കലർത്തി ഇരുവരും കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP