Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത 23 കുടുംബങ്ങൾക്ക് തുണയായി ബെഡൂർ ഇടവക; ദാനമായി നൽകിയത് പള്ളിയുടെ പേരിലുള്ള ഒരേക്കർ സ്ഥലം; പ്രളയബാധിതരായ പത്ത് കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകുന്നത് പരിഗണനയിലെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട്

ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത 23 കുടുംബങ്ങൾക്ക് തുണയായി ബെഡൂർ ഇടവക; ദാനമായി നൽകിയത് പള്ളിയുടെ പേരിലുള്ള ഒരേക്കർ സ്ഥലം;  പ്രളയബാധിതരായ പത്ത് കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകുന്നത് പരിഗണനയിലെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട്

മറുനാടൻ ഡെസ്‌ക്‌

വെള്ളരിക്കുണ്ട്: പ്രളയത്തിൽ ആകെയുണ്ടായിരുന്ന കിടപ്പാടവും ഒരുപിടി സ്വപ്‌നങ്ങളും ഒലിച്ചു പോയവർക്ക് സാന്ത്വനമാവുകയാണ് ബെഡൂർ സെന്റ് ജോസഫ്‌സ് ഇടവക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന രഹിതരായ 23 കുടുംബങ്ങൾക്ക് പള്ളിയുടെ ഒരേക്കർ സ്ഥലം ദാനമായി നൽകിയാണ് ബെഡൂർ ഇടവക മാതൃകയായത്. ഇവരിൽ പ്രളയം മൂലവും അല്ലാതെയും ഭൂരഹിതരായ ഒട്ടേറെ പേരുണ്ട്.

സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങാൻ വിവിധ ജില്ലകളിൽനിന്നുള്ള 23 കുടുംബങ്ങളാണ് ഞായറാഴ്ച ബെഡൂർ ഇടവകയിലെത്തിയത്. ബെഡൂർ പള്ളിയിൽ നടന്ന 'സാന്ത്വനം 2018' പരിപാടിയിൽ തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോർജ് ഞെരളക്കാട്ട് ആധാരം കൈമാറി. കൊല്ലം(1), പത്തനംതിട്ട(2), കോട്ടയം(2), എറണാകുളം(4), തൃശ്ശൂർ(1), മലപ്പുറം(1), പാലക്കാട്(1), വയനാട്(1), കണ്ണൂർ(6), കാസർകോട്(4) എന്നീ പത്തു ജില്ലകളിൽനിന്നുള്ള 23 പേർക്കാണ് സ്ഥലം രജിസ്റ്റർചെയ്ത് നൽകിയത്.

പ്രളയബാധിതരായ പത്ത് കുടുംബങ്ങൾക്കുകൂടി ഭൂമി നൽകുന്നത് പരിഗണനയിലുണ്ടെന്നും ഇപ്പോൾ തിരഞ്ഞെടുത്ത ഓരോ കുടുംബത്തിനും കയറിക്കിടക്കാൻ ഒരു വീടെന്നതാണ് ബെഡൂർ ഇടവകയുടെ സ്വപ്നമെന്നും വികാരി ഫാ. മാത്യു പയ്യനാട്ട് പറഞ്ഞു. സ്ഥലത്തിന് ആവശ്യക്കാർ കൂടിയതോടെ ഇടവകയിലെ അംഗങ്ങളായ ഗ്രേസി മാത്യു കോയിക്കൽ 30 സെന്റും ജോസ് മടത്തിമൂലിൽ 50 സെന്റും ദാനമായി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP