Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ ക്ലാസ് മുറി ഇനിയുണ്ടാകില്ല; ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ കെട്ടിടം ഉടൻ പൊളിക്കാൻ തീരുമാനിച്ച് സർവകക്ഷി യോഗം

പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ ക്ലാസ് മുറി ഇനിയുണ്ടാകില്ല; ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ കെട്ടിടം ഉടൻ പൊളിക്കാൻ തീരുമാനിച്ച് സർവകക്ഷി യോഗം

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ ക്ലാസ് മുറി ഉൾപ്പെടുന്ന സ്‌കൂൾ കെട്ടിടം ഉടൻ പൊളിക്കും. പാമ്പിന്റെ പൊത്തുള്ള ബത്തേരി ഗവ.സർവജന സ്‌കൂളിലെ കെട്ടിടം ഉടൻ പൊളിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നൽകാനും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

അതിനിടെ, മരിച്ച ഷഹ്ല ഷെറിന്റെ സഹപാഠികളെ പിടിഎ ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായി പരാതിയുയർന്നു. ഷഹ്ലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മൊഴി നൽകിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പിടിഎ ഭാരവാഹികൾ തിരുത്താൻ ശ്രമിച്ചുവെന്ന് കുട്ടികൾ പരാതി പറയുന്നു. ബാലാവകാശ കമ്മിഷനു മുന്നിൽ തെളിവ് നൽകാൻ എത്തിയവരെയും ചിലർ ഭീഷണിപെടുത്തിയതയും ഷഹ്ലയുടെ ഉമ്മ പറയുന്നു.

കുട്ടികളെ തുടർന്ന് അവിടെ പഠിപ്പിക്കാൻ ഭയമാണെന്ന് രക്ഷിതാക്കളും പറഞ്ഞു. ഒന്നെങ്കിൽ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കിൽ അദ്ധ്യാപകരെ മാറ്റുക എന്നും ഷഹ്ലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. കുറ്റക്കാരായ അദ്ധ്യാപകർ സ്‌കൂളിൽ തുടരുന്നതു മറ്റുകുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് രക്ഷകർത്താക്കളിൽ പലരുടെയും അഭിപ്രായം.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അദ്ധ്യാപകർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP