Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

നടുവേദനയ്ക്ക് ചികിൽസ തേടി എത്തി; മർമ്മ ചികിത്സ കേന്ദ്രത്തിൽ ഉഴിച്ചിലിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പരാതിയിൽ ഉഴിച്ചിൽ കേന്ദ്രത്തിന്റെ അറുപതുകാരനായ ഉടമ അറസ്റ്റിൽ; പിടിയിലായത് മാനന്തവാടി നഗരത്തിൽ ബസ്റ്റാന്റിനോട് ചേർന്ന് ഉഴിച്ചിൽ നടത്തുന്ന നാരോംവീട്ടിൽ ബഷീർ കുരിക്കൾ

സ്വന്തം ലേഖകൻ

മാനന്തവാടി: പാരമ്പര്യ മർമ്മ ചികിത്സ കേന്ദ്രത്തിൽ ഉഴിച്ചിൽ ചികിത്സക്കെത്തിയ 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഉഴിച്ചിൽ കേന്ദ്രത്തിന്റെ ഉടമ അറസ്റ്റിൽ.

മാനന്തവാടി നഗരത്തിൽ ബസ്റ്റാന്റിനോട് ചേർന്ന് പാരമ്പര്യ മർമ്മ ചികിത്സ കേന്ദ്രം നടത്തുന്ന നാരോംവീട്ടിൽ ബഷീർ കുരിക്കളാണ് അറസ്റ്റിലായത്. പ്രതിക്ക് 60 വയസ്സുണ്ട്. നടുവിന് വേദന ഉള്ള പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ഉഴിച്ചിൽ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പോക്സോ പ്രകാരമാണ് ബഷീർകുരിക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് മാനന്തവാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP