Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂട്ടുന്ന ബാറുകളൊക്കെ ബിയർ പാർലറുകളാകും? ടൂറിസം മേഖലയെ ബാധിക്കുമെന്ന് കാണിച്ച് ബിയർ പാർലർ ലൈസൻസ് അനുവദിക്കാൻ നീക്കം

പൂട്ടുന്ന ബാറുകളൊക്കെ ബിയർ പാർലറുകളാകും? ടൂറിസം മേഖലയെ ബാധിക്കുമെന്ന് കാണിച്ച് ബിയർ പാർലർ ലൈസൻസ് അനുവദിക്കാൻ നീക്കം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കടുംപിടുത്തം പിടിച്ച് സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടപ്പിച്ചത് ഈ ബാറുകൾ ബിയർ പാർലറുകളായി വഴിമാറാൻ വേണ്ടിയാകുമോ? അടച്ചുപൂട്ടുന്ന ബാറുകൾക്ക് ബിയർപാർലർ ലൈസൻസ് അനുവദിക്കാൻ നീക്കം സജീവമായി. ടൂറിസം മേഖലയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാറുകളെ ബിയർപാർലർ ലൈസൻസ് അനുവദിക്കാൻ നീക്കം നടക്കുന്നത്. ബാറുകൾ അടച്ചുപൂട്ടുമ്പോൾ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്ന കാര്യവും കൂടി പരിഗണിച്ചാണ് ഈ നീക്കം. അതേസമയം ബിയർ പാർലറുകളും അടച്ചുപൂട്ടണമെന്ന ആവശ്യമുയർത്തി വി എം സുധീരൻ ഈ നീക്കത്തിന് ആദ്യം തന്നെ തടയിട്ടിട്ടുണ്ട്.

ബിയർ കച്ചവടം കൂടുതൽ നടക്കുന്നത് ബാറുകളിലാണെന്ന് ബിവറേജസിന്റെ കണക്കുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ചിൽ 418 ബാറുകൾ അടച്ചശേഷം ബിയറിന്റെ വിൽപനയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി ബിയർ വിൽപന 46 ലക്ഷം ലിറ്റർ കുറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ 55 ബിയർപാർലർ ലൈസൻസികളാണുള്ളത്. പുതുതായി ലൈസൻസ് നൽകേണ്ടതില്ലെന്ന് കഴിഞ്ഞ യു.ഡി.എഫിൽ തീരുമാനിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വി എം. സുധീരനും ഈ നിലപാടാണെടുത്തത്. പൂട്ടിയ 712 ബാറുകളിൽ ത്രീ സ്റ്റാർ , ഫോർ സ്റ്റാർ പദവിയിലുള്ളവയ്ക്ക് ബിയർ ആൻഡ് വൈൻ പാർലർ ലൈസൻസ് നൽകാനാണ് ആലോചന. എക്‌സൈസും ഇതിന് അനുകൂലമാണ്.

ബിയറിൽ ആൾക്കഹോളിന്റെ തോത് ആറു ശതമാനമാണ്. 650 മില്ലി ലിറ്ററിന്റെ കുപ്പിയിൽ 39 എം.എൽ. ആൾക്കഹോൾ ഉണ്ടാകും. അതേസമയം, സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെങ്കിലും ബിയർപാർലറുകൾ അനുവദിക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. അതുകൊണ്ട് മുഴുവൻ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചില്ലെങ്കിലും ടൂറിസം മേഖലയിൽ പ്രത്യേക പരിഗണന വച്ച് അനുവദിക്കാനും നീക്കം നടക്കുന്നുണ്ട്.

എന്നാൽ പത്തുവർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ എങ്ങനെ സാധിക്കുമെന്നാണ് ഉയരുന്ന ചോദ്യം. മദ്യനയം നിയമമാക്കി മാറ്റുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP