Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ വൻ നിരോധിത പുകയില വേട്ട; വൻ ശേഖരവുമായി പിടിയിലായത് രണ്ട് മലപ്പുറം സ്വദേശികൾ; പിടിച്ചെടുത്തത് ഒൻപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയുടെ നിരോധിത പുകയില; സാധനം എത്തിച്ചിരുന്നത് തമിഴ്‌നാട്ടിൽ നിന്നും

കൊച്ചിയിൽ വൻ നിരോധിത പുകയില വേട്ട; വൻ ശേഖരവുമായി പിടിയിലായത് രണ്ട് മലപ്പുറം സ്വദേശികൾ; പിടിച്ചെടുത്തത് ഒൻപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയുടെ നിരോധിത പുകയില; സാധനം എത്തിച്ചിരുന്നത് തമിഴ്‌നാട്ടിൽ നിന്നും

കൊച്ചി: നഗരത്തിൽ വൻ നിരോധിത പുകയില വേട്ട. സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരാതിർത്തിയിൽ ഷാഡോ പൊലീസ് നടത്തിയ തിരച്ചിലിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പനങ്ങളുടെ വൻശേഖരവുമായി രണ്ട് പേർ പൊലീസ് പിടിയിലായി.മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഫൈസൽ (33), അൻവർ (29) എന്നിവരാണ് കളമശേരി ഭാഗത്ത് നിന്നും പൊലീസ് പിടിയിലായത്.

ഇവർ സഞ്ചരിച്ച ടെയോട്ടാ എത്തിയോസ് വാഹനത്തിൽ നിന്നും ആറ് ലക്ഷം രൂപ വിലവരുന്ന, ഒൻപത് ചാക്കുകളിൽ നിറച്ചനിലയിലുള്ള പതിനാലായിരം പാക്കറ്റ് ഹാൻസ് ഇനത്തിൽപ്പെട്ട നിരോധിത പുകയില ഉത്പനങ്ങൾ പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പനങ്ങളുടെ മൊത്ത വിതരണക്കാരായ ഇവർ മുഖേനയാണ് എർണാകുളം, തൃശ്ശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് എത്തരം ഉത്പന്നങ്ങൾ ലഭിച്ചിരുന്നത് .

സേലത്തും, കോയമ്പത്തൂരും ഉള്ള രഹസ്യ ഗോഡൗണുകളിൽ സൂക്ഷിക്കുന്ന പുകയില ഉത്പനങ്ങൾ ആവശ്യം അനുസരിച്ച് കാറുകളിൽ കയറ്റി ചെറുകിട വ്യാപാരികൾക്ക് എത്തിച്ച് നൽകുകയായിരുന്നു ഇവർ ചെയ്യ്തിരുന്നത്. ആയിരത്തി അഞ്ഞൂറ് പാർക്ക് ഉൾപ്പെടുന്ന ഒരു ചാക്ക് ഹാൻസിന് മുപ്പതിനായിരം രൂപയ്ക്ക് ആയിരുന്നു ഇവർ വിപണനം ചെയ്തിരുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റെ നേതൃപ്തത്തിൽ കളമശേരി സി ഐ പ്രസാദ്, ഷാഡോ എസ് ഐ എ ബി വിബിൻ, സി പി ഒ മാരായ ഹരിമോൻ, അഫ്‌സൽ,സനോജ്, ഷാജി എം കെ, പ്രശാന്ത്, രഞ്ജിത്ത്, അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP