Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുമായി രഹസ്യ വിൽപ്പന; 1.75 കോടി രൂപ 12ലക്ഷത്തിന് മാറ്റിയെടുക്കാൻ കൊളത്തൂരിലെത്തിച്ചത് കോഴിക്കോട് നിന്ന് കാർ മാർഗം; പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ആറംഗ സംഘം പിടിയിൽ

നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുമായി രഹസ്യ വിൽപ്പന; 1.75 കോടി രൂപ 12ലക്ഷത്തിന് മാറ്റിയെടുക്കാൻ കൊളത്തൂരിലെത്തിച്ചത് കോഴിക്കോട് നിന്ന് കാർ മാർഗം; പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ആറംഗ സംഘം പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും 1,75 കോടി രൂപ വിൽപന നടത്താൻ ശ്രമിച്ചത് 12 ലക്ഷത്തിന്. പണം കൊളത്തൂരിലെത്തിച്ചത് കോഴിക്കോട് നിന്ന് കാർ മാർഗം. പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ അവസാനം ആറംഗ സംഘം പിടിയിൽ. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നിരോധിത നോട്ടുകളുടെ 1,75,85,500 രൂപയുമായാണ് ആറംഗ സംഘത്തെ കൊളത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് വടകര വില്യാപ്പള്ളി കുനിയിൽ അഷ്റഫ്(45), വില്യാപ്പള്ളി കിഴക്കേ പനയുള്ളതിൽ സുബൈർ(52), വളാഞ്ചേരി പുറമണ്ണൂർ ഇരുമ്പാലയിൽ സിയാദ്(37), കൊളത്തൂർ പള്ളിയാൽ കുളമ്പ് പൂവളപ്പിൽ മുഹമ്മദ് ഇർഷാദ്(28), കൊളത്തൂർ മൂച്ചിക്കൂടത്തിൽ സാലി ഫാമിസ്(21), ചെർപ്പുളശേരി ഇടയാറ്റിൽ മുഹമ്മദ് അഷ്റഫ് (39) എന്നിവരാണ് അറസ്റ്റിലായത്. 1,75,85,500 രൂപയാണ് പിടിച്ചെടുത്തത്. കുറുപ്പത്താലിലെ ഫർണിച്ചർ ഷോപ്പിൽ വച്ചാണ് ഇവരെ പിടികൂടിയത്.

ഇവരെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ എഎസ്‌പി രീഷ്മ രമേശിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. കോഴിക്കോട് ജില്ലയിൽ നിന്നാണ് ഇവിടേയ്ക്ക് നിരോധിത കറൻസി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ വിൽപന നടത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ഈപണം 12ലക്ഷംരൂപക്ക് വാങ്ങാൻ ആളുണ്ടെന്ന വിവരത്തെ തുടർന്നാണ് സംഘം കോഴിക്കോട് നിന്നും കൊളത്തൂരിലെത്തിയത്. എന്നാൽ ഈ പണം ആരാണ് നൽകുന്നതെന്നോ, ആരാണ് വാങ്ങുന്നതെന്നോ ഇവർക്കറിയില്ലായിരുന്നുവെന്നാണു പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

കെഎൽ 18 കെ 1233 നമ്പർ വെള്ള മാരുതി റിറ്റ്സ് കാറിലാണ് പണം ഇവിടെയെത്തിച്ചത്. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. എഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ കൊളത്തൂർ സിഐ ആർ. മധു, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, മോഹൻദാസ്, കെ.എം. വിവേക്, മധു പ്രസാദ്, മണി, സുനിൽ, കെ. രജീഷ്, ശ്യാം, ആസിഫ് അലി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP