Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കണം; ബാങ്കുകളിൽ സന്ദർശനത്തിന് പുനക്രമീകരണം

കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കണം; ബാങ്കുകളിൽ സന്ദർശനത്തിന് പുനക്രമീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശമനുസരിച്ച് സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കൺവീനർ അറിയിച്ചു. ഒന്നു മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതൽ ഒൻപതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് ഉച്ചക്ക് ഒന്നുമുതൽ വൈകിട്ട് നാലുവരെയാണ് സമയം. (സാധാരണ ഭക്ഷണ ഇടവേള ബാധകം).

രാവിലെ ബാങ്കിൽ എത്തിയിട്ടും ഇടപാട് നടത്താൻ അവസരം ലഭിക്കാത്തവർക്ക് ഉച്ചക്ക് 12.30 മുതൽ ഒരുമണിവരെ അവസരം നൽകും. ഒക്ടോബർ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ഉപഭോക്താക്കൾ ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കുന്നതിനായി എ.ടി.എം കാർഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ സേവിങ്‌സ് അക്കൗണ്ടിൽ ഇടപാടുകളിൽ മുകളിൽ പറഞ്ഞ ക്രമീകരണം പാലിക്കണം.

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. പൊതുവായ അന്വേഷണങ്ങൾ, മുൻകൂട്ടി നിശ്ചയിച്ച സന്ദർശനങ്ങൾ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണിൽ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP