Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഎസ്ബി ബാങ്ക് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ; ധനകാര്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സിഎസ്ബി ബാങ്ക് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ; ധനകാര്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സിഎസ്ബി ബാങ്കിലെ ജീവനക്കാർ ഒക്ടോബർ 20,21,22 തീയതികളിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബർ 22 ന് പണിമുടക്കുന്നതിന്റെയും പശ്ചാത്തലത്തിൽ സിഎസ്ബി ബാങ്ക് മാനേജിങ് ഡയറക്ടറെ സർക്കാർ ചർച്ചക്ക് വിളിച്ചു.

ധനകാര്യമന്ത്രി കെഎൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സിഎസ്ബി ബാങ്ക് എം ഡി സി വി രാജേന്ദ്രനും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗും പങ്കെടുത്തു.

ധനകാര്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് യുണൈറ്റഡ് ഫോറം ഓഫ് സിഎസ്ബി ബാങ്ക് യൂണിയനുകളുമായി ഇന്നുതന്നെ പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് എംഡി ഉറപ്പുനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP