Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർകോട്ടെ സർവീസ് സഹകരണ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച; 12 ലക്ഷം രൂപയും 21 കിലോ സ്വർണവും കവർന്നു

കാസർകോട്ടെ സർവീസ് സഹകരണ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച; 12 ലക്ഷം രൂപയും 21 കിലോ സ്വർണവും കവർന്നു

കാസർകോട്: കാസർകോട് എരിയാലിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. കുടുലു സർവീസ് സഹകരണ ബാങ്കിലാണ് ആയുധധാരികളായ അജ്ഞാതസംഘം കവർച്ച നടത്തിയത്.

12 ലക്ഷം രൂപയും 21 കിലോ സ്വർണവും അഞ്ചംഗ സംഘം കവർന്നു. ബൈക്കിലെത്തിയ സംഘം ബാങ്കിനുള്ളിലേക്കു കയറി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

വൈകിട്ടു മൂന്നോടെയാണു സംഭവം. രണ്ട് ജീവനക്കാരികളും സ്വർണം പണയം വയ്ക്കാനെത്തിയ ഒരു യുവതിയും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വർണവും പണവും കവർന്നത്.

അതിനിടെ, പണയം വയ്ക്കാനെത്തിയ ജീവനക്കാരിയുടേതാണ് മോഷണം പോയ സ്വർണമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കവർച്ചക്കാരായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സഹകരണ ബാങ്കുകൾക്ക് കാര്യമായ സുരക്ഷ നൽകാറില്ലെന്നും ഇതിന്റെ പരിണിതഫലമാണ് ഇത്തരത്തിലുള്ള കവർച്ചകളെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP